അഖില ലോക കരിസ്മാറ്റിക് മലയാളി സംഗമം

കൊച്ചി: കരിസ്മാറ്റിക് ന വീകരണത്തിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കെസിബിസികരിസ്മാറ്റിക് കമ്മീഷന്‍റെ നേതൃത്വത്തില്‍ ആഗസ്റ്റ് 12 മുതല്‍ 15 വരെ അഖിലലോക കരിസ്മാറ്റിക് മലയാ ളി സംഗമം ഇരിങ്ങാലക്കുട ആളൂര്‍ ല്യൂമണ്‍ യൂത്ത് ന ടക്കും. ലോകത്തിന്‍റെ വി വിധ ഭാഗങ്ങളില്‍ നിന്ന് പ തിനായിരത്തിലധികം മലയാളികള്‍ പങ്കെടുക്കുന്ന ക രിസ്മാറ്റിക് കുടുംബസംഗമത്തിന്‍റെ ആലോചനയോ ഗം ആളൂര്‍ ബിഎല്‍എം-ല്‍ കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാ മുവല്‍ മാര്‍ ഐറേനിയോ സിന്‍റെയും ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍റെയും സാന്നിധ്യത്തില്‍ നടന്നു.
കെസിബിസി കരിസ്മാറ്റി ക് കമ്മീഷന്‍ സെക്രട്ടറിയും കെസിസിആര്‍എസ്ടി ചെയര്‍മാനുമായ ഫാ. വര്‍ഗീസ് മുണ്ടക്കല്‍ കപ്പൂച്ചിന്‍, ഇരിങ്ങാലക്കുട രൂപതാ കരിസ്മാ റ്റിക് ഡയറക്ടര്‍ ഫാ. നിക്സണ്‍ ചാക്കോര്യ, അസി. ഡയറക്ടര്‍ ഫാ. ജെയിംസ്, ല്യൂമണ്‍ യൂത്ത് സെന്‍റര്‍ ഡ യറക്ടര്‍ ഫാ. വര്‍ഗീസ് പെ രേപ്പാടന്‍, ഷാജി വൈക്ക ത്തുപറമ്പില്‍, സെബാസ്റ്റ്യന്‍ താന്നിക്കല്‍, ജോര്‍ജ് പേങ്ങി പറമ്പില്‍, ഷാജു ജോസഫ്, വി.വി. അഗസ്റ്റിന്‍, പവി തെ ക്കേനടത്ത്, ജോ മാത്യു, വി. ടി. വര്‍ഗീസ്, കെ.കെ. ജോസഫ്, ബാബു ജോണ്‍, സി.ഒ. ആന്‍റണി, സ്മിത ഷെല്ലി തുട ങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org