അര്‍ണോസ് പാതിരി അക്കാദമി പഠന – ഗവേഷണ കേന്ദ്രത്തിനുള്ള കെട്ടിടങ്ങളുടെ ശിലാസ്ഥാപനം

അര്‍ണോസ് പാതിരി അക്കാദമി പഠന – ഗവേഷണ കേന്ദ്രത്തിനുള്ള കെട്ടിടങ്ങളുടെ ശിലാസ്ഥാപനം

വേലൂര്‍: രണ്ട് ദശാബ്ദക്കാലമായി വേലൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന അര്‍ണോസ് പാതിരി അക്കാദമിക്ക് വേണ്ടി പുതിയതായി നിര്‍മ്മിക്കുന്ന പഠന – ഗവേഷണ, കേന്ദ്രത്തിനുള്ള കെട്ടിടങ്ങളുടെ ശിലാസ്ഥാപനകര്‍മ്മം നിരവധി ഭാഷാസ്നേഹികളുടെ നിറഞ്ഞ സാന്നിദ്ധ്യത്തില്‍ നടന്നു.

കേരള ജെസ്യൂട്ട് സഭയുടെ തലവന്‍ റവ. ഡോ. എം. കെ. ജോര്‍ജ് എസ്.ജെ. ആശീര്‍വ്വദിച്ചു നല്‍കിയ ശിലയുടെ സ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത് കേരളത്തിലെ പ്രശസ്ത നാടകാചാര്യനായ സി.എല്‍. ജോസ് ആണ്. ഇതോടനുബന്ധിച്ച് കൂടിയ യോഗത്തില്‍ അക്കാദമി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. സണ്ണി ജോസ് എസ്.ജെ., ഫാ. ജോണ്‍സണ്‍ അയിനിക്കല്‍, പ്രഫ. എം.ഡി. ജോസ്, ജോണ്‍ ജോഫി, അഡ്വ. സി.കെ. കുഞ്ഞിപൊറിഞ്ചു, കുരിയാക്കോസ് ജോണ്‍. സി, സ്വപ്ന രാമചന്ദ്രന്‍, ടി. ആര്‍ ഷോബി, ആന്‍റണി പുത്തൂര്‍, ജോണ്‍ കള്ളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ വേലൂരില്‍ ജീവിച്ചുകൊണ്ട് കേരളത്തിലെ ആത്മീയ-സാഹിത്യ- സാംസ്കാരിക മണ്ഡലങ്ങളില്‍ വിളങ്ങിനിന്ന അര്‍ണോസ് പാതിരിയുടെ സ്വന്തം സന്യാസസഭയായ ഈശോസഭയിലെ അര്‍ണോസിന്‍റെ പിന്‍ഗാമികളാണ് അര്‍ണോസ് പഠന-ഗവേഷണ കേന്ദ്രം നടത്തുന്നത്.

മതസൗഹാര്‍ദ്ദം, സാം സ്കാരിക സമന്വയം, സാമൂഹ്യ നവോത്ഥാനം എന്നിവ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രസിദ്ധീകരണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും ഈ അക്കാദമിയില്‍ നടക്കുമെന്ന് അക്കാദമി ഡയറ്ക്ടര്‍ റവ. ഡോ. ജോര്‍ജ് തേനാടി ക്കുളം എസ്.ജെ. പറഞ്ഞു.

ചരിത്രം, സാഹിത്യം, സം സ്കാരം, ഇന്‍റോളജി തുട ങ്ങിയ ഗവേഷണ വിഷയങ്ങളില്‍ പഠനവും ഗവേഷണ വും നടത്തുന്നതിന് സഹായകമാകുന്ന അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി ഈ കേന്ദ്രത്തെ വളര്‍ത്തുകയെന്നതാണ് ഈശോസഭയുടെ ലക്ഷ്യം. ഇതില്‍ ജാതിമതവര്‍ഗ്ഗ ഭേദമെന്യേ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുന്ന വിധത്തിലുള്ള പദ്ധതികളാണ് അക്കാദമി പ്ലാന്‍ ചെയ്യുന്നത്.

ഗവേഷണത്തിനു സഹായകമായ റഫറന്‍സ് ലൈബ്രറിയും ഡോക്യുമെന്‍റേഷന്‍ സെന്‍ററും തുടങ്ങുക, ദേശീയ – അന്തര്‍ദേശീയ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് സെമിനാറുകള്‍, പഠനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ നടത്തുക, സാംസ്കാ രിക വിനിമയ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവ അക്കാദമിയുടെ ലക്ഷ്യങ്ങളാണ്.

വിവിധ സര്‍വ്വകലാശാലകളും ലോക ജെസ്യൂട്ട് കേന്ദ്രങ്ങളുമായി സഹകരിച്ച് അന്തര്‍ദേശീയ പഠനകേ ന്ദ്രം ആയി അക്കാദമിയെ ഉയര്‍ത്തുന്നതാണെന്ന് അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.

സാംസ്കാരിക പ്രവര്‍ ത്തകനും ഫോക്ക്ലോറില്‍ ഡോക്ടര്‍ ബിരുദധാരിയുമായ ഫാ. ഡോ. ജോര്‍ജ് തേനാടിക്കുളം എസ്.ജെ., തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജിലെ മുന്‍ പ്രിന്‍സിപ്പലായ ചരിത്ര ഗവേഷകന്‍ ഫാ. ഡോ. സണ്ണി ജോസ് എസ്.ജെ എ ന്നീ ഈശോസഭ വൈദികരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org