ആരോഗ്യസുരക്ഷയ്ക്കു പ്രതിരോധ മാര്‍ഗങ്ങള്‍ ഉത്തമം: മാര്‍ ജേക്കബ് മുരിക്കന്‍

ആരോഗ്യസുരക്ഷയ്ക്കു പ്രതിരോധ മാര്‍ഗങ്ങള്‍ ഉത്തമം: മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: രോഗ പ്രതിരോധമാണ് ആരോഗ്യം സംരക്ഷിക്കുവാന്‍ ഏറ്റവും അനുയോജ്യ മാര്‍ഗമെന്നു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വൃക്കരോഗംപോലെയുള്ള മാരകരോഗങ്ങളെ ആരംഭത്തിലെതന്നെ കണ്ടുപിടിച്ചു തടയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക വൃക്കദിനത്തോടനുബന്ധിച്ചു പാലാ പീറ്റര്‍ ഫൗണ്ടേഷന്‍, റോട്ടറി ക്ലബ്, അല്‍ഫോന്‍സാ കണ്ണാശുപത്രി, ജനതാ ആശുപത്രി, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പാലാ നഗരസഭ, ജനമൈത്രി പൊലീസ്, കോട്ടയം ഗവണ്‍മെന്‍റ് ദന്തല്‍ കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പും സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ നഗരസഭ അദ്ധ്യക്ഷ ലീന സണ്ണി പുരയിടം, ഡോ. കെ.സി. ബേബി ഓലിക്കല്‍, ടിംസ് പോത്തന്‍ നെടുംപുറം, ഡോ. കുര്യന്‍ ജോസഫ് എബ്രയില്‍, ഫാ. മാത്യു പുല്ലുകാലായില്‍, ജെ.കെ. റോയി കട്ടക്കയം, ജേക്കബ് ജോസഫ്, കെ.സി. ചാണ്ടി, സി.ജെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. റോയി എബ്രാഹം, കള്ളിവയലില്‍, ഡോ. ജോര്‍ജ് എഫ്. മൂലയില്‍, ഡോ. തോമസ് പള്ളം, ഡോ. ജെയിംസ് ജോസഫ്, കാരാപ്പള്ളി, ഡോ. കെ.സി. ബേബി, ഡോ. കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org