ആര്‍ച്ചുബിഷപ് ഹെന്‍ട്രി ഡിസൂസയ്ക്ക് അന്ത്യാഞ്ജലി

ആര്‍ച്ചുബിഷപ് ഹെന്‍ട്രി ഡിസൂസയ്ക്ക് അന്ത്യാഞ്ജലി

അന്തരിച്ച മുന്‍ കല്‍ക്കട്ട ആര്‍ ച്ചുബിഷപ്പും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫ്രന്‍ സിന്‍റെ സ്ഥാപകാംഗവുമായ ആര്‍ച്ചുബിഷപ് ഹെന്‍ട്രി ഡിസൂസയ്ക്ക് അന്ത്യാഞ്ജലി. 90 വയസ്സുകാരനായ ആര്‍ച്ചു ബിഷപ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ജൂണ്‍ 27 നാണ് അന്തരിച്ചത്. 30 -ാം തീയതി കല്‍ക്കട്ടയിലെ ഈശോസഭ പ്രൊവിന്‍ ഷ്യല്‍ ഹൗസിനു സമീപമുള്ള സെന്‍റ് തോമസ് ദേവാലയത്തില്‍ സംസ്ക്കാരം നടത്തി.
35 വര്‍ഷത്തിലധികം വാഴ്ത്തപ്പെട്ട മദര്‍ തെരേസയുമായി അടുത്തിടപഴകിയിരുന്ന ആര്‍ച്ചുബിഷപ് ഡിസൂസ, മദറിന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ കാത്തലിക് ബിഷപ്സ് കോണ്‍ ഫ്രന്‍സ് ഓഫ് ഇന്ത്യ അനുശോചിച്ചു. ഭാരതസഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണെ ന്ന് സിബിസിഐ യുടെ അനുശോചനസന്ദേശത്തില്‍ പറ ഞ്ഞു. 1926 ജനുവരി 20 ന് കല്‍ക്കട്ടയില്‍ ജനിച്ച ആര്‍ച്ചുബിഷപ് ഹെന്‍ട്രി ഡിസൂസ 1948 ആഗസ്റ്റ് 24 നാണ് വൈദികനായത്. 1974-ല്‍ കട്ടക്ക് ഭുവനേശ്വര്‍ മെത്രാനായി. 1985-ല്‍ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ചുബിഷപ്പായി കല്‍ക്കട്ടയില്‍ നിയമിതനാവുകയും കര്‍ദിനാള്‍ ലോറന്‍സ് പിക്കാച്ചിയുടെ പിന്‍ഗാമിയായി 1986 ഏപ്രില്‍ 5 ന് കല്‍ക്കട്ട ആര്‍ച്ചുബിഷപ്പായി ചുമതലയേല്‍ക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org