ആവേശം അലകടലായി മിഷന്‍ലീഗ് റാലി

തൊടുപുഴ: ചെറുപുഷ്പ മിഷന്‍ ലീഗ് സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലം രൂപത സംഘടിപ്പിച്ച മിഷന്‍ സപ്തതി മഹോത്സവ റാലി പ്രേഷിത സാഗരമായി. സ്നേഹം, ത്യാ ഗം , സേവനം, സഹനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി, വിശ്വാസത്തിന്‍റെ പ്രഭാ പൂരമായി, മിഷന്‍ചൈതന്യം വിളിച്ചോതി, തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നും ആരംഭിച്ച റാലി ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതായി. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും റാലിക്ക് കൊഴുപ്പേകി. ചെമ്മഞ്ഞ ക്കൊടി വീശി അലകടല്‍ പോലെ അണമുറിയാതെ നീങ്ങിയ റാലി വീക്ഷിക്കാന്‍ വീഥിക്കിരുപുറവും ജനങ്ങള്‍ കാത്തു നിന്നു. മാര്‍ഗംകളി, പരിചമുട്ട് എന്നിവയുടെ അകമ്പടിയോടെ മാലാഖ വേഷധാരികള്‍, വിശുദ്ധരുടെ വേഷം അണിഞ്ഞവര്‍ എന്നിവരെല്ലാം അണി നിരന്ന റാലി വര്‍ണശബളമായി.

മിഷന്‍ ചൈതന്യം വിളം ബരം ചെയ്ത് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നും ആരംഭിച്ച റാലി കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടര്‍മാരായ ഫാ. ആന്‍റണി പുത്തന്‍കുളം, ഫാ. തോമസ് പറയി ടം, ഫാ. ജോസഫ് മക്കോളില്‍, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. തോമസ് ചെറുപറമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സപ്തതി ബലൂണുകള്‍ പറത്തി റാലിക്ക് ആവേശം പകര്‍ന്നു.

മിഷന്‍ ലീഗിന് പുറമെ ഇടവകകളിലെ യുവദീപ്തി, മാതൃദീപ്തി, പിതൃവേദി, വിന്‍ സെന്‍റ് ഡി പോള്‍ സൊസൈറ്റി, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിങ്ങനെ വിവിധ സംഘടനകളിലെ അംഗങ്ങളും റാലിയില്‍ അണിനിരന്നു. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സപ്തതിദീപം തെളിച്ചു.

കോതമംഗലം രൂപത ബി ഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സപ്തതി സന്ദേശം നല്‍കി. രൂപത വികാ രി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍, രൂപത ഡയറക്ടര്‍ ഫാ. ജോ സഫ് കല്ലറയ്ക്കല്‍, രൂപത പ്രസിഡന്‍റ് ഡോണ്‍ പ്ലാക്കൂട്ടത്തില്‍, എബിന്‍ അല്‍ഫോന്‍സ്, സിസ്റ്റര്‍ ജോ മരിയ, നിഹിത സണ്ണി, സനിത ആന്‍റണി, അരുണ്‍ ജോസ്, ജസ്റ്റിന്‍ ജോസ്, ആഷ്ബിന്‍ അലോഷ്യസ്, സജില്‍ ജോര്‍ ജ്, ജെബിന്‍ ജോണ്‍സണ്‍, ജിതിന്‍ ബെന്നി, സിസ്റ്റര്‍ റെറ്റി, സിസ്റ്റര്‍ സ്റ്റാന്‍ലി, ലിന്‍സണ്‍ മാത്യു, ഡെന്‍സണ്‍ ഡൊമിനിക്, സൂരജ് ജോളി, മരിയ മാനുവല്‍, ജിബിന്‍ മാത്യു, റൊമാരിയോ ജോണ്‍സണ്‍, കെവിന്‍ ജോ സഫ്, ബ്രദര്‍ കുര്യാക്കോസ് മഞ്ഞക്കടമ്പില്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org