ആസ്ത്രേലിയന്‍ ആര്‍ച്ചുബിഷപ്പിനു വീട്ടുതടങ്കല്‍

ആസ്ത്രേലിയായിലെ ആര്‍ച്ചുബിഷപ് ഫിലിപ് വില്‍സണിനു കോടതി ഒരു വര്‍ഷത്തെ വീട്ടു തടങ്കല്‍ ശിക്ഷ വിധിച്ചു. അഡലേഡ് അതിരൂപതാദ്ധ്യക്ഷനായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം ഈ സ്ഥാനം രാജി വച്ചിരുന്നു. തന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ജെയിംസ് ഫ്ളെച്ചര്‍ എന്ന വൈദികന്‍ നടത്തിയ ബാല ലൈംഗിക ചൂഷണവിവരം അധികാരികളില്‍ നിന്നു മറച്ചുവച്ചതിനാണ് ശിക്ഷ. 1970-കളിലാണ് ഈ കേസിനു കാരണമായ സംഭവങ്ങള്‍ നടന്നത്. ശിക്ഷയ്ക്കെതിരെ ആര്‍ച്ചുബിഷപ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലില്‍ വിധി വന്നതിനു ശേഷമേ സ്ഥാനം രാജി വയ്ക്കുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ നിലപാടെങ്കിലും പിന്നീട് രാജി സമര്‍പ്പിക്കാന്‍ തയ്യാറാകുകയായിരുന്നു. താന്‍ ആര്‍ച്ചുബിഷപ് പദവിയില്‍ തുടരുന്നത് ഫ്ളെച്ചറിന്‍റെ ഇരകളുള്‍പ്പെടെയുള്ളവര്‍ക്ക് മാനസികവിഷമം ഉണ്ടാക്കുമെന്നതിനാല്‍ സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org