ആസ്യയ്ക്കനുകൂലമായി വീണ്ടും പാക് സുപ്രീം കോടതി വിധി

ആസ്യയ്ക്കനുകൂലമായി വീണ്ടും പാക് സുപ്രീം കോടതി വിധി

മതദൂഷണക്കുറ്റത്തിന്‍റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസ്യ ബിബിയെ വെറുതെ വിട്ടുകൊണ്ട് പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാഹര്‍ജിയും സുപ്രീം കോടതി ത ള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് ആസിഫ് സയിദ് ഖോസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്‍റെ ഈ വിധിപ്രസ്താവത്തോടെ ആസ്യക്കെതിരായ വധശിക്ഷ ഒരിക്കലും നടക്കില്ലെന്നു ഉറപ്പാക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടം അനുവദിക്കുമെങ്കില്‍ ഏതെങ്കിലും വിദേശരാജ്യത്ത് അഭയാര്‍ത്ഥിയായി പോകാന്‍ ആസ്യക്കും കുടുംബത്തിനുമുള്ള സാദ്ധ്യത വര്‍ദ്ധിച്ചു. ഏതാനും വിദേശരാജ്യങ്ങള്‍ ഈ പാക് ക്രൈസ്തവ കുടുംബത്തിന് അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പോകാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. മതതീവ്രവാദസംഘങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഭരണകൂടം ഇത്തരമൊരു നിലപാടെടുക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. 2010-ലാണ് ഒരു കീഴ് ക്കോടതി ആസ്യക്കെതിരെ വധശിക്ഷ വിധിച്ചത്. 2014-ല്‍ ലാഹോര്‍ ഹൈക്കോടതി ഈ ശിക്ഷ ശരി വച്ചു. ആസ്യയുടെ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറില്‍ ആസ്യയെ കുറ്റവിമുക്തയാക്കുകയായിരുന്നു. ഇതിനെതിരെ മതമൗലികവാദികള്‍ പ്രക്ഷോഭം നടത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org