ഈജിപ്തിലെ കൂട്ടക്കൊല: പാത്രിയര്‍ക്കീസിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം

സ്ഫോടനം നടന്ന കോപ്റ്റിക് കത്തീഡ്രലിന്‍റെ ഫയല്‍ ചിത്രം
സ്ഫോടനം നടന്ന കോപ്റ്റിക് കത്തീഡ്രലിന്‍റെ ഫയല്‍ ചിത്രം
Published on
സ്ഫോടനം നടന്ന കോപ്റ്റിക് കത്തീഡ്രലിന്‍റെ ഫയല്‍ ചിത്രം
സ്ഫോടനം നടന്ന കോപ്റ്റിക് കത്തീഡ്രലിന്‍റെ ഫയല്‍ ചിത്രം

കത്തീഡ്രലില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 25 വിശ്വാസികള്‍ കൊല്ലപ്പെട്ടതിന്‍റെ നടുക്കത്തില്‍ കഴിയുന്ന ഈജിപ്തിലെ സഭയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേകമായ സാന്ത്വനം. വത്തിക്കാനിലെ പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പ ഈ സംഭവം പരാമര്‍ശിക്കുകയും ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസിനു സന്ദേശമയക്കുകയും ചെയ്തു.

ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ സെ.മാര്‍ക്സ് കത്തീഡ്രലില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 25 ലധികം പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനാളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പള്ളിയില്‍ ആരാധന നടക്കുന്പോഴായിരുന്നു സ്ഫോടനം. 2013 ല്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി അധികാരത്തില്‍ നിന്നു പുറത്തായതിനു ശേഷമുണ്ടായ അസ്ഥിരതകളെ തുടര്‍ന്ന് ഈജിപ്തിലെ ക്രൈസ്തവര്‍ക്കെതിരെ മുസ്ലീം തീവ്രവാദികളുടെ നിരവധി അക്രമങ്ങള്‍ നടന്നു. അതില്‍ ഒടുവിലത്തേതാണ് ഈ സ്ഫോടനം. 2015 ഫെബ്രുവരിയില്‍ ലിബിയയില്‍ വച്ച് 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ സ്ഫോടനത്തെ തുടര്‍ന്ന് പ്രസിഡന്‍റ് അബ്ദെല്‍ ഫത്താ ഈജിപ്തില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയുണ്ടായി. ഈജിപ്തിലെ 8.3 കോടി ജനങ്ങളില്‍ 10 ശതമാനമാണ് ക്രൈസ്തവര്‍. ക്രൈസ്തവരില്‍ ഭൂരിപക്ഷവും കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളാണ്.
അലക്സാണ്ട്രിയന്‍ പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമനാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org