കന്ദമാലിലെ രക്തസാക്ഷികളുടെ നാമകരണത്തിനായി പ്രാര്‍ത്ഥന

പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒറീസയിലെ കന്ദമാലില്‍ ക്രൈസ്തവ വിരുദ്ധ പീഡനത്തില്‍ കൊല്ലപ്പെട്ട കത്തോലിക്കരുടെ നാമകരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി കട്ടക്ക് – ഭുവനേശ്വര്‍ അതിരൂപത തയ്യാറാക്കിയ പ്രാര്‍ത്ഥന പ്രസിദ്ധീകരിച്ചു. അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ നിയമിച്ച ഏഴംഗ സമിതിയാണ് ഇംഗ്ലീഷിലും പ്രാദേശിക ഭാഷയായ ഒറിയയിലും പ്രാര്‍ത്ഥന തയ്യാറാക്കിയത്. 2007 — 2008 ല്‍ നാലുമാസത്തോളം നീണ്ടുനിന്ന ക്രൈസ്തവ പീഡനത്തില്‍ നൂറോളം കത്തോലിക്കരാണ് കൊല ചെയ്യപ്പെട്ടത്. മുന്നൂറോളം ദേവാലയങ്ങളും ആറായിരത്തോളം വീടുകളും തകര്‍ക്കപ്പെട്ടു. അരലക്ഷത്തിലധികം ജനങ്ങള്‍ ഭവനരഹിതരായി നാട്ടില്‍ നിന്നു പലായനം ചെയ്യേണ്ടിവന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org