കരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് വിദ്യാഭ്യാസമന്ത്രിക്ക് കത്തുകളയച്ചു

Published on

മുഴുവന്‍ അദ്ധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കുക, തസ്തിക നിര്‍ണ്ണയം ക്ലാസ് തലത്തില്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ടീച്ചേഴ്സ് ഗില്‍ഡിന്‍റെ നേതൃത്വത്തില്‍ അധ്യാപകര്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്തുകള്‍ അയച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നൂറു കണക്കിന് നിയമനം ലഭിക്കാത്ത അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും കാര്‍ഡ് കാമ്പയിനില്‍ പങ്കെടുത്തതായി ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോഷി വടക്കന്‍, സാലു പതാലില്‍ എന്നിവര്‍ അറിയിച്ചു. സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും ജോലി ചെയ്തവര്‍ക്ക് പ്രതിഫലം ലഭിക്കുമ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കു മാത്രം വര്‍ഷങ്ങളായി ദിവസ വേതനം പോലും ലഭ്യമാകാത്തത് സാംസ്കാരിക കേരളത്തിന് അപമാനകരവും കടുത്ത മനുഷ്യവകാശ ലംഘനവുമാണെന്ന് ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആരോപിച്ചു.

logo
Sathyadeepam Online
www.sathyadeepam.org