National
കര്‍ണാടകയില്‍ പള്ളികള്‍ക്ക് നേരെ അതിക്രമം
വ്യത്യസ്ത സംഭവങ്ങളിലായി കര്‍ണാടകയില്‍ രണ്ടു പള്ളികള്‍ ആക്രമിക്കപ്പെട്ടു. ബാംഗ്ലൂരില്‍ ജൂലൈ 14-ന് അതിരാവിലെയാണ് പള്ളിക്കു നേരെ ആക്രമണം നടന്നത്. പള്ളിയിലേക്കു പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സസിടിവി കാമറയില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും ബാംഗ്ലൂര്‍ പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ദക്ഷിണ കര്‍ണാടകയിലെ ടുംകറിലാണ് ദേവാലയത്തിനു നേരെ ആക്രമണം ഉണ്ടായത്. ദേവാലയ വാതിലില്‍ മണ്ണെണ്ണയൊഴിച്ചു തീയിടുകയായിരുന്നു. തീ പടരാതിരുന്നതിനാല്‍ ദേവാലയത്തിനു കാര്യമായ കേടുപാടുകള്‍ ഉണ്ടായില്ല.