കുടുംബങ്ങള്‍ക്കുള്ള സഭയുടെ ശുശ്രൂഷകള്‍ കാരുണ്യത്തിന്റേതാകണം കര്‍ദിനാള്‍ ക്ലീമിസ്

കുടുംബങ്ങള്‍ക്കുള്ള സഭയുടെ ശുശ്രൂഷകള്‍ കാരുണ്യത്തിന്റേതാകണം കര്‍ദിനാള്‍ ക്ലീമിസ്

കുടുംബങ്ങള്‍ക്കുള്ള അജപാലനശുശ്രൂഷയില്‍ വൈദികര്‍ കൂടുതല്‍ കരുണയും ക്ഷമയുമുള്ളവരാകണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദി. ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. കേരളസഭയിലെ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സമ്മേളനം സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ ശുശ്രൂഷകള്‍ കൂടുതല്‍ കുടുംബകേന്ദ്രീകൃതമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തകര്‍ച്ച നേരിടുന്ന കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. റവ. ഡോ. ജോയി അറക്കല്‍, റവ. ഡോ. ഹോര്‍മിസ് മൈനാട്ടി, ഡോ. മേരി റെജീന എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. കേരളസഭയ്ക്ക് ഒരു കുടുംബ അജപാലന മാര്‍ഗരേഖ തയ്യാറാക്കുന്നതിന് കെസിബിസി ഫാമിലി കമ്മീഷനെയും ദൈവശാസ്ത്രകമ്മീഷനെയും ചുമതലപ്പെടുത്തി.
കെസിബിസി സെക്രട്ടറി ജനറല്‍ റൈറ്റ് റവ. ഡോ. ജോസഫ് കരിയില്‍, തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് എബ്രാഹം മാര്‍ യൂലിയോസ്, സെക്രട്ടറി റവ. ഡോ. മത്തായി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍ മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും മൈനര്‍ സെമിനാരി റെക്ടര്‍മാരും ഉള്‍പ്പെടെ 100-ഓളം പേര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org