കുമ്പസാരരഹസ്യം ലംഘിക്കുന്നതിനേക്കാള്‍ മരിക്കാനിഷ്ടപ്പെടുന്നു -കാര്‍ഡി. നിക്കോള്‍സ്

കുമ്പസാരരഹസ്യം ലംഘിക്കുന്നതിനേക്കാള്‍ മരിക്കാനിഷ്ടപ്പെടുന്നു -കാര്‍ഡി. നിക്കോള്‍സ്
Published on

കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിനേക്കാള്‍ മരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കത്തോലിക്കാ വൈദികരെന്നു ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ വിന്‍സെന്‍റ് നിക്കോള്‍സ് പ്രസ്താവിച്ചു. ബാല ലൈംഗികചൂഷണ വിഷയത്തില്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ കത്തോലിക്കാ വൈദികരെ നിര്‍ബന്ധിതരാക്കുന്ന നിയമനിര്‍മ്മാണം സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കാര്‍ഡിനല്‍. കുമ്പസാരരഹസ്യം പാലിക്കുകയെന്നത് പൗരോഹിത്യനിര്‍വ്വഹണത്തിന്‍റെ അനിവാര്യഘടകമാണ്. കുമ്പസാരരഹസ്യം സംരക്ഷിക്കുന്നതിനായി മരണം വരിച്ച നിരവധി പുരോഹിതര്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലുണ്ട്. കുമ്പസാരരഹസ്യം വെളിപ്പെടുത്തുക നിര്‍ബന്ധിതമാക്കിയാല്‍ കുറ്റവാളികള്‍ അതു ദുരുപയോഗിക്കാനും ഇടയുണ്ട്. താന്‍ അത് ഏതെങ്കിലും വൈദികനോടു കുമ്പസാരത്തില്‍ പറഞ്ഞതാണ് എന്നു തെറ്റായി വാദിക്കാന്‍ കുറ്റവാളികള്‍ക്ക് അത് അവസരം നല്‍കും. അതിനാല്‍ ഇംഗ്ലണ്ടില്‍ അത്തരത്തിലുള്ള നിയമനിര്‍മ്മാണത്തിനു നീക്കം നടത്തുന്നവര്‍ ഇതെല്ലാം പരിഗണിക്കണം – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org