കെസിബിസി അനുശോചിച്ചു

മുന്‍ വിദേശകാര്യമന്ത്രിയും ബി ജെപി നേതാവുമായ സുഷമ സ്വരാജിന്‍റെ നിര്യാണത്തില്‍ കെസിബിസി അനുശോചിച്ചു. രാഷ്ട്രീയ രംഗത്തും ഭരണതലത്തിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു സുഷമ സ്വരാജ്. ഔദ്യാഗിക ചുമതലകളുടെ ഔന്നത്യങ്ങളിലും സാധാരണക്കാരുടെ മനസ്സറിഞ്ഞ നേതാവായിരുന്നു അവര്‍. സാധാരണക്കാര്‍ക്ക് അകലം തോന്നാത്ത അവരുടെ വ്യക്തിത്വം അവരെ ഏവര്‍ക്കും പ്രിയങ്കരിയാക്കി. സുഷമയുടെ നിര്യാണം രാജ്യത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് സൂസപാക്യം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org