കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കു നീതി ലഭ്യമാക്കണം

കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കു നീതി ലഭ്യമാക്കണം
Published on

മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈനിക ഓപ്പറേഷനില്‍ കന്ദമാലില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കട്ടക്ക് – ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ അനുശോചനം അറിയിച്ചു. സൈനിക നടപടിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടാനിടയായ സാഹചര്യത്തെ അദ്ദേഹം അപലപിച്ചു. കന്ദമാലില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സഭയുടെ പേരില്‍ അനുശോചനം അറിയിക്കുന്നതായി ആര്‍ച്ചുബിഷപ് സന്ദേശത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയടക്കം നിരപരാധികളായ അഞ്ചു ഗ്രാമീണരാണ് മാവോയിസ്റ്റ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org