കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ നാനൂറാം വാര്‍ഷികം

കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ നാനൂറാം വാര്‍ഷികം

വിശുദ്ധ വിന്‍സന്‍റ് ഡി പോള്‍ സ്ഥാപിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍റെ നാനൂറാം വാര്‍ഷികാഘോഷങ്ങള്‍ (1617 – 2017) കര്‍ദി. ടെലസ്ഫോര്‍ പി. ടോപ്പോ ഉദ്ഘാടനം ചെയ്തു. സഭയില്‍ പാവങ്ങളുടെ അപ്പസ്തോലനായും കരുണയുടെയും ദീനാനുകമ്പയുടെയും മാതൃകയായും ദൈവം നല്‍കിയ വി. വിന്‍സന്‍റ് ഡി പോളിന്‍റെ മാതൃക ക്രൈസ്തവര്‍ പിന്‍ചെല്ലണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. വി.വിന്‍സന്‍റ് ഡി പോളിന്‍റെ കരുണയും സ്നേഹവും സഭയില്‍ തുടരാന്‍ നമുക്കു കഴിയണം. ദൈവകാരുണ്യത്തിന്‍റെ ശക്തി അനുഭവിച്ചവനാണു വിശുദ്ധന്‍. അതിലൂടെ അമൂല്യമായ സേവനങ്ങള്‍ ദരിദ്രര്‍ക്കു നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിന്‍സന്‍ഷ്യന്‍സ് എന്നറിയപ്പെടുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സഭാംഗങ്ങള്‍ കാരുണ്യത്തിന്‍റെ ദീപം തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങളിലൂടെ കാത്തു സൂക്ഷിക്കുകയാണെന്നും കര്‍ദിനാള്‍ ടോപ്പോ അനുസ്മരിച്ചു.
ഒറീസയിലെ ബെരാംപൂര്‍ രൂപതയില്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സഭയുടെ വടക്കേ ഇന്ത്യന്‍ പ്രൊവിന്‍സിന്‍റെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ നടന്നത്. കട്ടക്ക് – ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവയടക്കം അഞ്ചു മെത്രാന്മാരും ഒറീസയിലും റാഞ്ചിയിലുംനിന്നുള്ള വൈദികരും സന്യസ്തരും ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുത്തു.
ദരിദ്രരെ സേവിക്കാനും കാരുണ്യത്തോടെ അവരെ വീക്ഷിക്കാനുമുള്ള ആഹ്വാനമാണ് കോണ്‍ഗ്രിഗേഷന്‍ ഓപ് മിഷന്‍ സഭയുടെ വാര്‍ഷികാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നതെന്ന് ബലസോര്‍ ബി ഷപ് സൈമണ്‍ കൈപ്പുറം പറഞ്ഞു. നാനൂറാം വാര്‍ഷികാനുസ്മരണമായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ശിലാസ്ഥാപനം കര്‍ദി. ടെലസ്ഫോര്‍ പി. ടോപ്പോ നിര്‍വഹിച്ചു. ബോഡോപ്പാഡയില്‍ ആരംഭിക്കുന്ന സ്കൂ ളില്‍ ദളിത് – ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കു മുന്‍ഗണന നല്‍കുമെ ന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. വിജയകുമാര്‍ നായക് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org