ഗ്വദലൂപ്: സാധാരണത്വത്തിലെ വിശുദ്ധിക്ക് സ്പെയിനില്‍ നിന്നൊരു മാതൃക

ഗ്വദലൂപ്: സാധാരണത്വത്തിലെ വിശുദ്ധിക്ക് സ്പെയിനില്‍ നിന്നൊരു മാതൃക

സാധാരണ ജീവിതം നയിക്കുന്ന അല്മായര്‍ക്കും വിശുദ്ധരുടെ പദവി ആര്‍ജിക്കാനാകും എന്നതിനുള്ള മാതൃകയാണ് ഗ്വദലൂപ് ഓര്‍ട്ടിസ് ഡി ലന്‍ഡസുരിയുടെ ജീവിതം. സ്പെയിന്‍ സ്വദേശിയായ ഗ്വദലൂപ് ഒരു കെമിസ്ട്രി അദ്ധ്യാപികയായിരുന്നു. വൈകാതെ ഇവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവില്‍ മാര്‍പാപ്പ ഒപ്പു വച്ചു. 1916-ല്‍ സ്പെയിനിലെ മാഡ്രിഡില്‍ ജനിച്ച ഗ്വദലൂപ് കെമിസ്ട്രിയില്‍ ഉപരിപഠനം നടത്തുകയും അദ്ധ്യാപികയാകുകയും ചെയ്തു.

ഓപുസ് ദേയി സ്ഥാപകനായ വി. ജോസ് മരിയ എസ് ക്രൈവയെ കണ്ടുമുട്ടിയതാണ് ഗ്വദലൂപിന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. തൊഴില്‍ ജീവിതവും സാധാരണ ജീവിതവും നയിച്ചുകൊണ്ടു തന്നെ ക്രിസ്തുവിനെ കണ്ടെത്താനാകുമെന്ന് അവരെ പഠിപ്പിച്ചത് വി. എസ്ക്രൈവയാണ്. ദൈവമാണ് വിശുദ്ധനിലൂടെ തന്നോടു സംസാരിച്ചതെന്ന് ഗ്വദലൂപ് പിന്നീടു പറഞ്ഞിട്ടുണ്ട്. ഏകസ്ഥജീവിതം തിരഞ്ഞെടുത്ത് ഓപുസ് ദേയിയില്‍ ചേര്‍ന്ന അവര്‍ സ്വന്തം വീട്ടില്‍ തന്നെ താമസിച്ചു ജോലി ചെയ്തുകൊണ്ടാണ് സഭാജീവിതവും നയിച്ചത്. സ്പെയിനിലായിരുന്നു ആരംഭകാലപ്രവര്‍ത്തനങ്ങളെങ്കിലും പിന്നീട് മെക്സിക്കോയിലേയ്ക്ക് അയയ്ക്കപ്പെട്ടു. പിന്നീട് റോമിലെത്തി ഓപുസ് ദേയി ഭരണകാര്യാലയത്തിന്‍റെ ഭാഗമായി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആരോഗ്യകാരണങ്ങളാല്‍ സ്പെയിനില്‍ മടങ്ങിയെത്തുകയും കെമിസ്ട്രിയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകയും ചെയ്തു. ഓപുസ് ദേയി പ്രവര്‍ത്തനവും സജീവമായി തുടര്‍ന്ന അവര്‍ 59-ാം വയസ്സില്‍ ഹൃദ്രോഗത്തെ തുടര്‍ന്നു മരണമടയുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org