Latest News
|^| Home -> Kerala -> ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

sathyadeepam

കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗ് എറണാകുളം-അങ്കമാലി അതിരൂപത 2016- 2017 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കാരുണ്യ കര്‍മപദ്ധതികളുടെ ഉദ്ഘാടനവും സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. “സഭാമക്കള്‍ സമൂഹത്തിന്‍റെ കാരുണ്യമാ യി മാറണമെന്നു മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രസ്താവിച്ചു. അതിരൂപത പ്രസിഡന്‍റ് എം.വി. ഷാജു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അങ്കമാലി ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ മുഖ്യസന്ദേശവും അതിരൂപത ഡയറക്ടര്‍ ഫാ. ടോം മുള്ളന്‍ചിറ ആമുഖസന്ദേശവും നല്കി. അതിരൂപത ജനറല്‍ ഓര്‍ഗനൈസര്‍ ജോയി പടയാട്ടില്‍ 2016- 2017 പ്രവര്‍ത്തനവര്‍ഷ മാര്‍ഗരേഖ അവതരിപ്പിച്ചു. മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്‍റ് ഡേവീസ് വല്ലൂരാന്‍ സമ്മേളനത്തില്‍ സ്വീകരണം നല്കി. അതിരൂപതാതലത്തില്‍ ഈ വര്‍ഷം ലോഗോസ് ക്വിസില്‍ റാങ്ക് ജേതാവായ ആന്‍ ആന്‍റു കോട്ടയ്ക്കലിനെ ആദരിച്ചു. മേഖലാ ഡയറക്ടര്‍ ഫാ. തോമസ് കരിയില്‍, വികാരി ഫാ. മാത്യു പെരുമായന്‍, അതിരൂപത ഭാരവാഹികളായ സി അംബിക, സി. ദിയ, മനോജ് കരുമത്തി, സെബിച്ചന്‍ ജോസഫ്, സിനി ബി ജു, ജനറല്‍ കണ്‍വീനര്‍ ഷീസണ്‍ ബാബു, തോമസ് പുറപ്പിള്ളി, സ്മോബിന്‍ വിന്‍സെന്‍റ്, ബിനു ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ആന്‍റണി പാലമറ്റം, തോമസ് ഇടശ്ശേരി, സി.കെ. ജോസ്, മാത്യു ഓടനാട്ട്, റോഷന്‍ ജോസഫ്, പി.ടി. പൗലോസ്, അഡ്വ. സാജി ജോസഫ്, തോമസ് കെ.വി., ജിമ്മി അരീക്കല്‍, ജോഷി മുള്ളങ്കുഴി, ജോളി തിരുതനത്തില്‍, നൈസണ്‍ ആന്‍റണി, എം.ഡി. ജോയി, ബൈജു കോട്ടയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Leave a Comment

*
*