ഡല്‍ഹിയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആര്‍ച്ചുബിഷപ്

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളിലും മാനഭംഗങ്ങളിലും വേദന പ്രകടിപ്പിച്ചുകൊണ്ട്, തലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ ആവശ്യപ്പെട്ടു. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടാകണം – ആര്‍ച്ചുബിഷപ് കുട്ടോ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നതകള്‍ മാറ്റി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണം – ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചു.
ഡല്‍ഹിയില്‍ 2012-2015 കാലയളവില്‍ പ്രതിദിനം ശരാശരി നാലു സ്ത്രീകളെങ്കിലും മാനഭംഗത്തിനരയായതായി പൊലീസിനെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആഗസ്റ്റ് 7-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org