ഡേവിസ് വല്ലൂരാന്‍ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ്

ഡേവിസ് വല്ലൂരാന്‍ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ്

ചെറുപുഷ്പ മിഷന്‍ലീഗ് അന്തര്‍ദേശീയ പ്രസിഡന്റായി ഡേവിസ് വല്ലൂരാനെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം നേരത്തെ മിഷന്‍ലീഗ് അതിരൂപത, സംസ്ഥാന, ദേശീയ തലങ്ങളില്‍ പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്. പീറ്റര്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി, ദീപ ആന്റണി ജോയിന്റ് സെക്രട്ടറി, സിസ്റ്റര്‍ അനിറ്റ് വയലിന്‍ (റോം) ഓര്‍ഗനൈസര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍. ഫാ. സെബാസ്റ്റ്യന്‍ നാമട്ടത്തില്‍ (യുഎസ്എ), ഫാ. ആന്റണി തെക്കേമുറി (ഇന്ത്യ), സിസ്റ്റര്‍ റാണി എഫ് സിസി (ജര്‍മനി) എന്നിവരെ വൈസ് ഡയറക്ടര്‍മാരായും തെരഞ്ഞെടുത്തു. കോയമ്പത്തൂരില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ഡേവിസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, റവ. ഡോ. ജെയിംസ് പുന്നപ്ലാക്കല്‍, ഫാ. ജാജു എളങ്കുന്നപ്പുഴ, ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപ്പറമ്പില്‍, ടൈറ്റസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org