തകര്‍ന്ന പള്ളികളിലെ കലാവസ്തുക്കള്‍ സംരക്ഷിക്കാന്‍ വത്തിക്കാന്‍ നടപടി

തകര്‍ന്ന പള്ളികളിലെ കലാവസ്തുക്കള്‍ സംരക്ഷിക്കാന്‍ വത്തിക്കാന്‍ നടപടി

മദ്ധ്യ ഇറ്റലിയിലെ ഭൂകന്പത്തില്‍ തകര്‍ന്ന പള്ളികളിലെയും മറ്റും അമൂല്യമായ കലാവസ്തുക്കള്‍ വീണ്ടെടുത്തു സംരക്ഷിക്കാന്‍ വത്തിക്കാന്‍ മ്യൂസിയം നടപടികള്‍ സ്വീകരിച്ചു. മ്യൂസിയം ജീവനക്കാരായ വിദഗ്ദ്ധര്‍ ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നു വത്തിക്കാന്‍ മ്യൂസിയങ്ങളുടെ പുതിയ ഡയറക്ടറായ ചുമതലയേറ്റെടുത്ത ബാര്‍ബര ജറ്റ അറിയിച്ചു. വത്തിക്കാന്‍ മ്യൂസിയം വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന 65 വിദഗ്ദ്ധരില്‍ 20 പേരുടെ സേവനം ഇതിനായി വിവിധ മുനിസിപ്പല്‍ അധികാരികള്‍ക്കു വിട്ടു നല്‍കിയിരിക്കുകയാണ്. 5 പേര്‍ പള്ളികളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചരിത്രപ്രധാനമായ നിരവധി പെയിന്‍റിംഗുകളും മറ്റും തകര്‍ന്ന പള്ളികളുടെ നാശനഷ്ടങ്ങള്‍ക്കടിയില്‍ പെട്ടുപോയിട്ടുണ്ട്. ഇവ വീണ്ടെടുത്ത് വൃത്തിയാക്കിയും കേടുപാടുകള്‍ പരിഹരിച്ചും സംരക്ഷിക്കാനാണു വത്തിക്കാന്‍ ശ്രമിക്കുന്നത്. തകര്‍ന്ന 25 പള്ളികളില്‍ ഇതിനകം വത്തിക്കാന്‍ മ്യൂസിയം വിദഗ്ദ്ധര്‍ എത്തിക്കഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org