ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു

ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു
Published on

കൊച്ചി: ആകസ്മിക ദുരന്തങ്ങളില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനം നടത്തി ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനായി സഹൃദയയുടെ നേതൃത്വത്തില്‍ ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കുന്ന സഹൃദയ സമരിറ്റന്‍സ് പദ്ധതിക്കു തുടക്കമായി. കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെയും സഹകരണത്തോടെ പറവൂര്‍ കോട്ടയ്ക്കാവ് സെന്‍റ് തോമസ് പള്ളി ഹാളില്‍ 50 പേരടങ്ങിയ സഹൃദയ സമരിറ്റന്‍സ് ആദ്യ സംഘത്തിനു പരിശീലനം നല്‍കി. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിളളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പറവൂര്‍ ഫൊറോനാ വികാരി ഫാ. പോള്‍ കരേടന്‍ ഉദ് ഘാടനം ചെയ്തു. ഫാ. ഡിബിന്‍ മീമ്പന്താനം, ഫാ. റോജന്‍ നങ്ങേലിമാലില്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനത്തിന് കാരിത്താസ് ഇന്ത്യ കേരള റീജിയന്‍ ഓപ്പറേഷന്‍സ് ഹെഡ് ശോഭ ജോസ് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org