ദുരിതാശ്വാസമല്ല നഷ്ടപരിഹാരമാണ് കര്‍ഷകനാവശ്യം -ഇന്‍ഫാം ദേശീയ സമിതി

പ്രളയദുരിതത്തില്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകര്‍ക്ക് ദുരിതാശ്വാസമല്ല ജീവനോപാധികളും നഷ്ടപരിഹാരവുമാണ് ലഭ്യമാക്കേണ്ടതെന്ന് ഇന്‍ഫാം ദേശീയ സമിതി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇന്‍ഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ദേശീയ സമിതി ഉദ്ഘാടനം ചെയ്തു. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ആനുകാലിക വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. ഫാ. ജോസ് മോനിപ്പള്ളി-ഡയറക്ടര്‍, ജോസ് എടപ്പാട്ട്-പ്രസിഡന്‍റ്, ഡോ. ജോസഫ് തോമസ്-വൈസ് പ്രസിഡന്‍റ്, ഫാ. ജോസ് കാവനാടി-സെക്രട്ടറി, ഫാ.തോമസ് മറ്റമുണ്ടയില്‍-ജോയിന്‍റ് ഡയറക്ടര്‍, അഡ്വ. എബ്രാഹം മാത്യു പന്തിരുവേലില്‍-ജോയിന്‍റ് സെക്രട്ടറി, സണ്ണി അരഞ്ഞാലിയില്‍-ട്രഷറര്‍ എന്നിവരടങ്ങുന്ന സംസ്ഥാന സമിതിയെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസ ഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍, മോണ്‍. ആന്‍റണി കൊഴുവനാല്‍, കെ.എസ്. മാത്യു മാമ്പറമ്പില്‍, ജോസഫ് കാര്യാങ്കല്‍, ബേബി പെരുമാലില്‍, ഡോ.ജോസഫ് തോമസ്, സ്കറിയ നെല്ലാംകുഴി, ജോസ് പോള്‍ ആയവന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org