ദേശീയ വിദ്യാഭ്യാസ കരടുരേഖ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ

ദേശീയ വിദ്യാഭ്യാസ കരടുരേഖ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ

കേന്ദ്ര ഗവണ്‍മെന്റ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ കരടുരേഖ ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് മദ്രാസ് ഹൈക്കോടതി സീനിയര്‍ അഡ്വ. റവ ഡോ. സേവ്യര്‍ അരുള്‍രാജ് അഭിപ്രായപ്പെട്ടു. സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ കരടുരേഖയെക്കുറിച്ചുള്ള സെമിനാര്‍ കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കി പകരം ഗുരുകുല സംവിധാനം ഏര്‍പ്പെടുത്തുവാനും അതുവഴി ഉന്നത കുലജാതര്‍ക്കു മാത്രം ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുകയും മറ്റുള്ളവര്‍ക്ക് അംഗന്‍ വാടി വിദ്യാഭ്യാസവുമായിരിക്കും പരിണിതഫലം. യോഗ നിര്‍ബന്ധമാക്കുന്നുവെന്നത് പ്രശ്‌നമല്ല, മറിച്ച് യോഗ പഠിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വരെ നിഷേധിക്കുന്ന അവസ്ഥയാണ് കരടുരേഖയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ഐ. വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ.സെബാസ്റ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. എം.എല്‍. ജോസഫ്, സിമാംസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ.എക്‌സ്. എഡ്വിന്‍, കെബിഎ തൊടുപുഴ പ്രൊ വിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മെര്‍ലി തെങ്ങുംപള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org