പാരമ്പര്യവാദികളുമായി ഐക്യം: സാദ്ധ്യത മങ്ങുന്നു

പാരമ്പര്യവാദികളുമായി ഐക്യം: സാദ്ധ്യത മങ്ങുന്നു

പാരമ്പര്യവാദത്തിന്‍റെ പേരില്‍ കത്തോലിക്കാസഭയുമായി വിഘടിച്ചു നില്‍ക്കുന്ന വി. പയസ് പത്താമന്‍ സൊസൈറ്റി, കത്തോലിക്കാസഭയിലേയ്ക്കു തിരിച്ചെത്തുന്നതിനുള്ള സാ ദ്ധ്യതകള്‍ വീണ്ടും വിദൂരത്തായി. ആര്‍ച്ചുബിഷപ് മാര്‍സല്‍ ലെഫേവ്റിന്‍റെ നേതൃത്വത്തില്‍ വിഘടിച്ചു പോയ ഈ വിഭാഗം, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പരിഷ്കാരങ്ങള്‍ക്ക് എ തിരാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇവരുമായി പുനഃരൈക്യപ്പെടുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ ശ്രമങ്ങള്‍ തുടര്‍ന്നു. എ ന്നാല്‍, ഇവരുടെ ഇപ്പോഴത്തെ മേധാവിയായ ആര്‍ച്ചുബിഷപ് ബെര്‍ണാഡ് ഫെല്ലേ ഒടുവില്‍ നടത്തിയിരിക്കുന്ന പ്രസ്താവന ഈ പുനഃരൈ ക്യം ഉടനെങ്ങും സാദ്ധ്യമാകുകയില്ലെന്നു വ്യ ക്തമാക്കുന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ തെ റ്റുകള്‍ പരത്തുകയാണെന്നു കുറ്റപ്പെടുത്തുന്നതാണ് ആര്‍ച്ചുബിഷപ്പിന്‍റെ പ്രസ്താവന.
കഴിഞ്ഞ ഏപ്രിലില്‍ ആര്‍ച്ചുബിഷപ് ഫെ ല്ലേ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ ന്ന്, കാരുണ്യവര്‍ഷത്തില്‍ ഈ വിഭാഗത്തിലെ വൈദികരുടെ അടുത്തു കുമ്പസാരിക്കുന്നവര്‍ ക്കു പാപമോചനം ലഭിക്കുമെന്നും വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു.
2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പ ഈ വിഭാഗത്തിലെ നാലു മെത്രാന്മാരു ടെ സഭാഭ്രഷ്ട് പിന്‍വലിച്ചുകൊണ്ട് പുനഃരൈക്യശ്രമങ്ങള്‍ക്കു വലിയ പിന്തുണ നല്‍കുകയു ണ്ടായി. എന്നാല്‍, വത്തിക്കാന്‍ തയ്യാറാക്കിയ ഒരു വിശ്വാസപ്രഖ്യാപന രേഖയില്‍ ഒപ്പു വ യ്ക്കാന്‍ ആര്‍ച്ചുബിഷപ് ഫെല്ലേ വിസമ്മതിച്ചതിനെ തുടര്‍ന്നു പുനഃരൈക്യം പ്രതിസന്ധിയിലാകുകയായിരുന്നു. ഇപ്പോള്‍ കാരുണ്യവര്‍ ഷത്തിലെ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ തന്നെ ഇവരുടെ ഭാഗത്തു നിന്നു വന്ന പ്രസ്താവന ഐക്യശ്രമ ങ്ങള്‍ക്ക് താത്കാലികമായെങ്കിലും അന്ത്യം കു റിക്കുന്നതായി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പ്രാ യശ്ചിത്തമനുഷ്ഠിക്കുന്നുണ്ടെന്നും കത്തോലിക്കാ വിശ്വാസം അതിന്‍റെ പൂര്‍ണതയില്‍ പ്ര ഘോഷിക്കാന്‍ പാപ്പയ്ക്കു കഴിയുന്നതിനുവേണ്ടിയാണിതെല്ലാമെന്നും പ്രസ്താവനയില്‍ പറയുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള ലാറ്റിന്‍ കുര്‍ബാനക്രമമാണ് ഇവര്‍ പിന്തുടരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org