പി ഒ സി യില്‍ ദേശീയോദ്ഗ്രഥന മിഷന്‍ എക്സ്പോ

ഭാരതത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് പാലാരിവട്ടം പിഒസി അങ്കണത്തില്‍ ദേശീയോദ്ഗ്രഥന മിഷന്‍ എക്സ്പോ എന്ന പേരില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ മിഷന്‍ പ്രദര്‍ശനം ജനുവരി 26 മുതല്‍ 30 വരെ നടക്കും. സിനിമാ കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലിന്‍റെ നേതൃത്വത്തില്‍ വിവിധ സന്ന്യാസ സമൂഹങ്ങളില്‍പെട്ട സഹോദരങ്ങള്‍ അണിയിച്ചൊരുക്കുന്ന മിഷന്‍ എക്സ്പോ – ഇന്ത്യയുടെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിലെ വൈവിധ്യങ്ങളെ പ്രമേയമാക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. പിഒസിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന അഞ്ഞൂറോളം മിഷനറിമാര്‍ പങ്കെടുക്കുന്ന ത്രിദിന ദേശീയ സെമിനാറിനോടനുബന്ധിച്ചാണ് ഈ മെഗാ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഓഡിയോ-വിഷ്വല്‍ പ്രദര്‍ശനവും ഇതിന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പ്രദര്‍ശന ദിവസങ്ങളില്‍ രാവിലെ 10-നും വൈകീട്ട് 6-നുമിടയ്ക്ക് ഏവര്‍ക്കും സൗജന്യമായി പ്രവേശനമുണ്ടായിരിക്കുമെന്ന് എക്സ്പോ ചീഫ് എക്സിക്യൂട്ടീവ് കണ്‍വീനര്‍ ഫാ. ഷാജി സ്റ്റീഫന്‍, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org