പുതിയതരം ദാരിദ്ര്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു മാര്‍പാപ്പ

പുതിയതരം ദാരിദ്ര്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു മാര്‍പാപ്പ

ആഗോളവത്കൃത ലോകത്തില്‍ ഭൗതികവും ആത്മീയവുമായ പുതിയ തരം ദാരിദ്ര്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. സുഖജീവിതത്തിന്‍റെ സംസ്കാരം സൃഷ്ടിക്കുന്ന ഈ പുതിയ ദാരിദ്ര്യത്തോടു സഭ നിസംഗത പുലര്‍ത്തരുതെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
കാരുണ്യവര്‍ഷപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു ആത്മപരിശോധനയ്ക്കു മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. കാരുണ്യം അമൂര്‍ത്തമായ ഒരു നാമമല്ല. മറിച്ച് ഒരു ജീവിതശൈലിയാണ്. കാരുണ്യത്തെ കുറിച്ചു സംസാരിക്കുന്നതും അത് അനുഷ്ഠിക്കുന്ന തും രണ്ടു കാര്യങ്ങളാണ്. ആ ത്മീയമായും ഭൗതികമായും പരാധീനതകളനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ അക്ഷീണമായ ഊര്‍ജ്ജത്തോടെ കണ്ടറിയുമ്പോഴാണ് കാരുണ്യം സജീവമാകുന്നത്. കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ കാതുകളും പിന്തുണയ്ക്കാന്‍ കരങ്ങളും ഉള്ളതാണു കാരുണ്യം. പാവങ്ങളും പരിക്ഷീണിതരുമായ മ നുഷ്യരുടെ ആവശ്യങ്ങളിലേ യ്ക്ക് അനുദിനജീവിതം നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. അ വര്‍ക്കു കരുതലേകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ ഈ ജീവിതരംഗങ്ങള്‍ കണ്ടിട്ടും കാണാത്ത മട്ടില്‍ നാം നടന്നു പോകുന്നു. ഈ കാപട്യം നമ്മെ ആത്മീയമന്ദതയിലേയ്ക്കു നയിക്കുന്നു. ന മ്മുടെ ജീവിതങ്ങളെ വന്ധ്യമാക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളിലേയ്ക്കു ശ്രദ്ധ കൊടുക്കാതെ കടന്നുപോകുന്നവര്‍, മറ്റുള്ളവര്‍ക്കു സേവനം ചെയ്യാത്തവര്‍ ജീവിക്കാതെ പോകുന്നവരാണ്. സേവനത്തിനായി ജീവിക്കാത്തവര്‍ ജീവിക്കുന്നതേ യില്ല-മാര്‍പാപ്പ വിശദീകരിച്ചു.
ദൈവത്തിന്‍റെ കാരുണ്യം സ്വന്തം ജീവിതങ്ങളില്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് തങ്ങളുടെ സഹോദരങ്ങളുടെ ആവശ്യങ്ങളോടു നിസംഗത പാലിക്കാനാവില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. വേറൊരു വഴിയില്ലെന്നാ ണ് യേശുവിന്‍റെ പ്രബോധനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. വിശക്കുന്നവനായി വന്നപ്പോള്‍ ആ ഹാരം നല്‍കി എന്നു തുടങ്ങു ന്ന യേശുവിന്‍റെ വചനങ്ങള്‍ അതു വ്യക്തമാക്കുന്നു. ഉപവിപ്രവര്‍ത്തനങ്ങളിലേയ്ക്കു വരുമ്പോള്‍ നാം ഭാവന ഉപയോഗിക്കുകയും പ്രവര്‍ത്തനത്തിനു ള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വേണം. ഇപ്രകാരം കാരുണ്യപ്രവര്‍ത്തനം കൂടുതല്‍ മൂര്‍ത്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കും – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org