പൊതുതെരഞ്ഞെടുപ്പ്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ രാജ്യവ്യാപക സെമിനാറുകള്‍ നടത്തി

ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ ഭാരത കത്തോലിക്കാസഭയുടെ സമീപനരൂപീകരണത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം അല്മായരുള്‍പ്പെടെ വിശ്വാസിസമൂഹത്തിന്‍റെ അഭിപ്രായം ആരായുന്നു. ഇതിനോടനുബന്ധിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലും സെമിനാറുകളും മാര്‍ച്ച് 15-ന് പൂര്‍ത്തിയായി. നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വിശ്വാസികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അല്മായ കൗണ്‍സില്‍ രാജ്യവ്യാപകമായി അല്മായ സംവാദവും സെമിനാറുകളും സംഘടിപ്പിച്ചത്. സിബിസിഐയുടെ 14 റീജണല്‍ കൗണ്‍സിലുകള്‍, കത്തോലിക്കാസഭയുടെ ഇന്ത്യയിലെ 174 രൂപതാ സമിതികള്‍, വിവിധ അല്മായ സംഘടനകള്‍ തുടങ്ങിയവ മുഖേനയാണ് സെമിനാറുകള്‍ സംഘടിപ്പിച്ചതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

രാജ്യത്ത് കത്തോലിക്കാവിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികള്‍, ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള ഭരണഘ ടനാവകാശങ്ങളിലുള്ള ലംഘനങ്ങള്‍, വര്‍ഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ ക്കും അഗതിമന്ദിരങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍, കത്തോ ലിക്കാദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമണങ്ങള്‍, കാര്‍ഷികമേഖല നേരിടുന്ന നിലവിലെ വിവിധ പ്രശ്നങ്ങള്‍, ദളിത് ക്രൈസ്തവ സംവരണം തുടങ്ങിയവ കൂടാതെ പ്രാദേശിക ജനകീയവിഷയങ്ങളും സെമിനാറുകളില്‍ ചര്‍ച്ച ചെയ്തു. സഭയിലെ വൈദികരും സന്യസ്തരും അല്മായരും പങ്കുചേര്‍ന്ന സം വാദങ്ങളില്‍ കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് രയരശഹമശ്യേ@ഴാമശഹ .രീാ എന്ന ഇമെയിലിലും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org