പ്ലാശനാലും ചെമ്മലമറ്റവും മൂലമറ്റവും ജേതാക്കള്‍

പാലാ: കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് (കെ സിഎസ്എല്‍) പാലാ രൂപത കലോത്സവം നവംബര്‍ നാലിന് സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ബിഎഡ് കോളജിലുമായി നടന്നു. ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളിലായി 1200- ഓളം കുട്ടികളാണ് 14 മത്സരവേദികളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ചത്.

കലോത്സവം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 116 പോയിന്‍റോടെ പ്ലാശനാല്‍ സെന്‍റ് ആന്‍റണീസ് ഒന്നാംസ്ഥാനവും 99 പോയിന്‍റോടെ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് രണ്ടാം സ്ഥാനവും 79 പോയിന്‍റോടെ പാലാ സെന്‍റ് മേരീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലോത്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍ ചെമ്മലമറ്റം ലിറ്റില്‍ഫ്ളവര്‍ 116 പോയിന്‍റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 96 പോ യിന്‍റോടെ പാലാ സെന്‍റ് മേരീസ് രണ്ടും 95 പോയിന്‍റോടെ ഭരണങ്ങാനം സേ ക്രഡ് ഹാര്‍ട്ട് മൂന്നും സ്ഥാനങ്ങള്‍ നേടി.

കലോത്സവം യുപി വിഭാ ഗത്തില്‍ ഒന്നാംസ്ഥാനം മൂ ലമറ്റം സെന്‍റ് ജോര്‍ജിനും (118 പോയിന്‍റ്) രണ്ടാംസ്ഥാ നം ചെമ്മലമറ്റം ലിറ്റില്‍ഫ്ളവറിനും (88 പോയിന്‍റ്), മൂ ന്നാം സ്ഥാനം പാലാ മേരി മാതായ്ക്കും (83 പോയിന്‍റ്) ലഭിച്ചു.

സാഹിത്യോത്സവവിജയികള്‍: ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒന്നാംസ്ഥാനം – രാമപുരം സെന്‍റ് അഗസ്റ്റിന്‍ സ് (83), രണ്ടാംസ്ഥാനം – പാലാ സെന്‍റ് മേരീസ് (71), മൂന്നാംസ്ഥാനം – തീക്കോ യി സെന്‍റ് മേരീസ് (43).

സാഹിത്യോത്സവം ഹൈ സ്കൂള്‍വിഭാഗം: ഒന്നാംസ്ഥാനം – പാലാ സെന്‍റ് മേ രീസ് (75), രണ്ടാംസ്ഥാനം – ചെമ്മലമറ്റം ലിറ്റില്‍ ഫ്ള വര്‍ (50), മൂന്നാംസ്ഥാനം – കുറവിലങ്ങാട് സെന്‍റ് മേരീ സ് (35).

സാഹിത്യോത്സവം യു.പി. വിഭാഗം: ഒന്നാംസ്ഥാനം – ചെമ്മലമറ്റം ലിറ്റില്‍ ഫ്ള വര്‍ (59), രണ്ടാം സ്ഥാനം – മൂലമറ്റം സെന്‍റ് ജോര്‍ജ് (41), മൂന്നാം സ്ഥാനം – പാലാ മേരിമാതാ (31).

ഓവറോള്‍ നേടിയ സ്കൂ ളുകളില്‍ നേരിട്ടെത്തി വി ജയികള്‍ക്ക് ട്രോഫികളും ഷീല്‍ഡുകളും സമ്മാനിക്കുന്നതാണെന്ന് രൂപത ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org