ഫാ. ടോമിന്‍റെ മോചനം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധ റാലിയും ധര്‍ണയും നടത്തി

ഫാ. ടോമിന്‍റെ മോചനം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധ റാലിയും ധര്‍ണയും നടത്തി
Published on

യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. പത്തു മാസത്തിലേറെയായി ഭീകരരുടെ തടവിലുള്ള ഉഴുന്നാലിലച്ചനെ മോചിപ്പിക്കാന്‍ കത്തോലിക്കാസഭ പരമാവധി ശ്രമങ്ങള്‍ തുടരുന്നതെന്ന് മാര്‍ ഭരണികുളങ്ങര വ്യക്തമാക്കി. ആഭ്യന്തരയുദ്ധത്തിലും ഭീകരാക്രമണങ്ങളിലും ദുരിതം അനുഭവിക്കുന്നവരെ പരിചരിക്കാനാണ് ഫാ. ടോമും രക്തസാക്ഷിത്വം വരിച്ച കന്യാസ്ത്രീകളും യെമനില്‍ സേവനനിരതരായത്. ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അതിനുവേണ്ടി രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
ഫാ. ടോമിന്‍റെ മോചനം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ്  വി വി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച ധര്‍ണയില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വിഷയാവതരണം നടത്തി. കേരള എംപിമാരായ ജോസ് കെ. മാണി, കെ.വി. തോമസ്, പി. കരുണാ കരന്‍, കെ.സി വേണുഗോപാല്‍, ആന്‍റോ ആന്‍റണി, ജോയി ഏബ്രഹാം, ജോയിസ് ജോര്‍ജ്, എന്‍. കെ. പ്രേമചന്ദ്രന്‍, എ. സമ്പത്ത്, എം ഐ ഷാനവാസ്, എം കെ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org