ഫാ. മൈക്കിള്‍ അനി സി.ഡി.പി.ഐ. പ്രസിഡന്‍റ്

Published on

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) കീഴില്‍ വരുന്ന രൂപതാ വൈദികരുടെ (കോണ്‍ഫ്രന്‍സ് ഓഫ് ഡയോസിഷ്യന്‍ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ) പ്രസിഡന്‍റായി ഫാ. മൈക്കിള്‍ അനി തിരഞ്ഞെടുക്കപ്പെട്ടു. ജലന്ധറില്‍ നടന്ന സിഡിപിഐയുടെ ഏഴാമത് ദേശീയ സമ്മേളനത്തില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. 1981 ല്‍ ജലന്ധര്‍ രൂപതയ്ക്കു വേണ്ടി വൈദികനായ ഫാ. മൈക്കിള്‍ അനി കേരളത്തില്‍ ഇടുക്കി സ്വദേശിയാണ്. നിലവില്‍ ജലന്ധര്‍ രൂപതയിലെ വിവിധ കമ്മീഷനുകളുടെ കോര്‍ഡിനേറ്ററും സെന്‍റ് മേരീസ് കത്തീദ്രല്‍ റെക്ടറും സിഡിപിഐ ഉത്തരമേഖലാ പ്രസിഡന്‍റും ഹോളി ട്രിനിറ്റി മേജര്‍ സെമിനാരി അധ്യാപകനുമാണ്.

പോണ്ടിച്ചേരി-ഗൂഡല്ലൂര്‍ രൂപതാംഗമായ ഫാ. ഫിലോമിന്‍ ദാസ് – വൈസ് പ്രസിഡന്‍റ്, ജംഷഡ് പൂര്‍ രൂപതയിലെ ഫാ. ദിലീപ് മറന്‍ഡി – ട്രഷറര്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍. സിസിബിഐയുടെ ദൈവ വിളിക്കും സെമിനാരിക്കാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുംവേണ്ടിയുള്ള കമ്മീഷന്‍ സെക്രട്ടറി ഫാ. റെയ്മണ്ട് ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org