ഫ്രഞ്ച് വിപ്ലവത്തിലെ ഒരു രക്തസാക്ഷിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു

ഫ്രഞ്ച് വിപ്ലവത്തിലെ ഒരു രക്തസാക്ഷിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു

18-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് വിപ്ലവകാരികള്‍ കൊലപ്പെടുത്തിയ അനേകം ക്രൈസ്തവവിശ്വാസികളില്‍ ഒരാളായ ഗില്ലോമെ നിക്കോളാ സ് ലൂയിസിനെ വരുന്ന ഒക്ടോബര്‍ 16-നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. 1792 സെപ്തംബറില്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 1,200 പേരെയാണ് വിപ്ലവകാരികള്‍ വധിച്ചത്. ഇവരില്‍ 200 ഓളം പേര്‍ കത്തോലിക്കാ വൈദികരും സന്യസ്തരുമായിരുന്നു. ഒരു ആശ്രമം പിടിച്ചെടുത്ത് ജയിലായി മാറ്റിയപ്പോഴാണ് സന്യസ്തര്‍ കൊല്ലപ്പെട്ടത്. ഇവരിലൊരാളാണ് വാഴ്ത്തപ്പെട്ട സോളമന്‍ എന്നറിയപ്പെടുന്ന ഈ വിശുദ്ധന്‍. ഫ്രഞ്ച് വിപ്ലവകാലത്തെ സെപ്തംബര്‍ കൂട്ടക്കൊല എന്നറിയപ്പെടുന്ന ഈ സംഭവത്തില്‍ കൊല്ലപ്പെട്ടവരെയെല്ലാം 1926-ല്‍ പയ സ് പതിനൊന്നാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org