ബംഗ്ലാദേശിലെ പ്രഥമ കാര്‍ഡിനലിനു വന്‍ സ്വീകരണം

ബംഗ്ലാദേശിലെ പ്രഥമ കാര്‍ഡിനലിനു  വന്‍ സ്വീകരണം
Published on

റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു കാര്‍ഡിനല്‍ പദവി സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ധാക്ക ആര്‍ച്ചുബിഷപ് പാട്രിക് ഡി റൊസാരിയോയ്ക്ക് ബംഗ്ലാദേശി ജനത വലിയ സ്വീകരണം നല്‍കി. ബംഗ്ലാദേശില്‍ നിന്ന് കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെയാളാണ് കാര്ഡിനല്‍ ഡി റൊസാരിയോ. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗവര്‍ റിസ്വി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്വീകരണ ചടങ്ങിനെത്തി. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, അഗര്‍ത്തല ബിഷപ് ല്യുമെന്‍ മൊണ്ടീരോ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി സഭാനേതാക്കളും ബംഗ്ലാദേശിലെ സ്വീകരണത്തിന് എത്തിയിരുന്നു. തന്‍റെ നിയമനം ബംഗ്ലാദേശിനു ലഭിച്ച ഒരംഗീകാരമാണെന്ന് കാര്‍ഡിനല്‍ ഡി റൊസാരിയോ അഭിപ്രായപ്പെട്ടു. ഹോളി ക്രോസ് സന്യാസസമൂഹാംഗമാണ് 73 കാരനായ കാര്ഡിനല്‍ റൊസാരിയോ.


ബംഗ്ലാദേശിലെ ജനസംഖ്യയില്‍ 0.2 ശതമാനം മാത്രമാണ് കത്തോലിക്കര്‍. ധാക്ക ഉള്‍പ്പെടെ 8 രൂപതകളാണ് രണ്ടു ലക്ഷത്തോളം കത്തോലിക്കര്‍ക്കായി ബംഗ്ലാദേശിലുള്ളത്. പരമാവധി രാജ്യങ്ങള്‍ക്ക് ആഗോള സഭാനേതൃത്വത്തില്‍ പങ്കാളിത്തം നല്‍കുകയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയമാണ് ബംഗ്ലാദേശ് സഭയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു കാര്ഡിനലിനെ സമ്മാനിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org