ബധിര-മൂക യുവതീയുവാക്കന്മാര്‍ക്കു വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ്

Published on

കൊച്ചി: ബധിരരും മൂകരുമായ യുവതീയുവാക്കന്‍മാര്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് ഒക്ടോബര്‍ 26, 27 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ വച്ച് നടക്കുന്നു. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാവുന്നതാണ്. കെസിബിസി ഫാമിലി കമ്മീഷന്‍ ആണ് ഇതിന് നേതൃത്വം നല്കുന്നത്.

വിവാഹം സ്നേഹിക്കാനുള്ള വിളി, ലൈംഗികത സ്നേഹത്തിന്‍റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാമ്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാമ്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ-പുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്‍റെ ആദ്ധ്യത്മികതയും പ്രാര്‍ത്ഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും പ്രഗത്ഭരുടെ ക്ലാസുകള്‍.

കൂടാതെ, ബധിരരും മൂകരുമായ യുവതീയുവാക്കന്‍മാര്‍ക്കുവേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പാലാരിവട്ടം പിഒസി ആസ്ഥാനമായിട്ടുള്ള കൗണ്‍സലിംഗ് സെന്‍ററില്‍ ഇതിനായി സൈന്‍ ലാംഗ്വേജില്‍ പ്രഗത്ഭരായിട്ടുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അറിയിച്ചു. ഇവര്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസ് (കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫ്) ഫാമിലി കമ്മീഷന്‍റെ നേതൃത്വത്തില്‍ പിഒസിയില്‍ നടക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പടുക: 9995028229, 9497605833, 9495812190, Email: kcbcfamilycommission@gmail.com, W: kcbcfamilycommission.org).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org