ബിഷപ് മാക്സ്വെല്‍ നൊറോണയ്ക്ക് അന്ത്യാഞ്ജലി

ബിഷപ് മാക്സ്വെല്‍ നൊറോണയ്ക്ക് അന്ത്യാഞ്ജലി

കാലം ചെയ്ത കോഴിക്കോട് രൂപത മുന്‍ മെത്രാന്‍ ഡോ. മാക്സ് വെല്‍ നൊറോണയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കോഴിക്കോടു രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായ ഡോ. മാക്സവെല്‍ നൊറോണ ജനുവരി 28-നാണ് അന്ത രിച്ചത്. ജനുവരി 30-ന് കോഴിക്കോട് ദേവമാതാ കത്തീദ്രലില്‍ കബ ടക്കി.

മതസൗഹാര്‍ദ്ദത്തിന്‍റെ വക്താവായിരുന്ന ബിഷപ് നൊറോണ കോഴിക്കോടു രൂപതയുടെ നാലാമത്തെ മെത്രാനായിരുന്നു. 22 വര്‍ഷം അദ്ദേഹം രൂപതയെ നയിച്ചു. ബിഷപ് അല്‍ദോ മരിയാ പത്രോണിയില്‍ നിന്ന് 1980-ലാണ് രൂപതയുടെ നേതൃ സ്ഥാനം ബിഷപ് നൊറോണ ഏറ്റെ ടുത്തത്. 1923-ല്‍ സ്ഥാപിക്കപ്പെട്ട രൂപതയെ അതുവരെ നയിച്ചിരുന്നത് വിദേശ മിഷനറിമാരായ ബിഷപ്പുമാരായിരുന്നു.

1926-ല്‍ കായംകുളത്തു ജനിച്ച ബിഷപ് മാക്സ്വെല്‍ നൊറോണ 1952-ല്‍ വൈദികനായി. സഭാനിയമത്തില്‍ ഡോക്ടറേറ്റുള്ള അദ്ദേഹം തലശ്ശേരിയിലും കോഴിക്കോട്ടും ഇടവകകളില്‍ സേവനം ചെയ്തു. 1962 മുതല്‍ 10 വര്‍ഷം ചൂണ്ടേല്‍ ആര്‍സി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. 1979 ല്‍ കോഴിക്കോടു രൂപതാ വികാരി ജനറലായി. കോഴിക്കോട്ടെ പ്രവര്‍ത്തന കാലത്ത് വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും അഗ തിമന്ദിരങ്ങളും പാവപ്പെട്ടവര്‍ക്ക് ഭവനങ്ങളും സ്വയം തൊഴില്‍ സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org