ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ഡോ. പെനാക്കിയോ പോളണ്ടിലേക്ക്

ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ഡോ. പെനാക്കിയോ പോളണ്ടിലേക്ക്

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി (നുണ്‍ഷ്യോ) ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോയെ പോളണ്ടിലെ പുതിയ നുണ്‍ഷ്യോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ത്യയിലെയും നേപ്പാളിലെയും സ്ഥാനപതിയുടെ കാലാവധി തീരുന്ന ഒക്ടോബര്‍ വരെ അദ്ദേഹം ഇന്ത്യയില്‍ തുടരുമെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ് അറിയിച്ചു.
ഇറ്റലിയിലെ നാപ്പോളി സ്വദേശിയായ പേപ്പല്‍ ന്യൂണ്‍ഷ്യോ ഡോ. സാല്‍വത്തോരെ പെനാക്കിയോയെ 2010 മേയ് 8-നാണ് ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയ മിച്ചത്. അതേ വര്‍ഷം നവംബറില്‍ നേപ്പാളിന്റെ ചുമതലയും നല്‍കി.
1976 സെപ്റ്റംബര്‍ 18-ന് വൈദികനായ പെനാക്കിയോ, വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. റുവാണ്ടയിലെ നുണ്‍ഷ്യോ ആയിരിക്കെ 1999 ജനുവരി 6-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു മെത്രാനായി വാഴിച്ചത്. പിന്നീട് തായ്‌ലന്‍ഡ്, കമ്പോഡിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ നുണ്‍ഷ്യോയും മ്യാന്‍മര്‍, ലാവോസ്, മലേഷ്യ, ബ്രൂണൈ എന്നിവിടങ്ങളില്‍ ഡെലിഗേറ്റായും പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യയെക്കുറിച്ചും രാജ്യത്തെ കത്തോലിക്കാ സഭയെ ക്കുറിച്ചും വലിയ മതിപ്പും സന്തോഷവുമാണുള്ളതെന്നും സിബിസിഐ അടക്കമുള്ള സമിതികളില്‍നിന്നും മെത്രാ ന്മാരില്‍നിന്നും തനിക്കു വലിയ പിന്തുണയാണു ലഭിച്ച തെന്നും ആര്‍ച്ച്ബിഷപ് പെനാക്കിയോ പറഞ്ഞു. നയതന്ത്രജീവിതത്തിലെ സുവര്‍ണ കാലമായാണ് ഇന്ത്യയിലെയും നേപ്പാളിലെയും ആറു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org