ഭിന്നശേഷിയുള്ളവര്‍ക്കായുള്ള തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി

ഭിന്നശേഷിയുള്ളവര്‍ക്കായുള്ള തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി

തെള്ളകം: കേരള സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്‍റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയും അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പരിപാടിയു(ASAP)ടെയും സംയുക്താഭി മുഖ്യത്തില്‍ നടപ്പിലാക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കായുള്ള തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി. ലോക യുവജന നൈപുണ്യദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആതിഥേയത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയി വി. ജെ. അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേടത്ത്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, അസാപ് കോട്ടയം ജില്ലാ പ്രോഗ്രാം മാനേജര്‍ റ്റിജി പ്രഭാകരന്‍, അസാപ് പരിശീലകരായ അജിത് പി.സി, റോമി മാത്യു, സോബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org