ഭ്രൂണഹത്യയ്ക്കെതിരെ അയര്‍ലണ്ടില്‍ ജപമാലയജ്ഞം

ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള സാദ്ധ്യതകളെ പ്രതിരോധിക്കുന്നതിനു അയര്‍ലണ്ടിലെ കത്തോലിക്കര്‍ രാജ്യമെങ്ങും ജപമാല പ്രാര്‍ത്ഥനായജ്ഞം നടത്തി. ക്രിസ്തുവിന്‍റെ രാജത്വതിരുനാള്‍ ദിനത്തില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിനു കത്തോലിക്കാ വിശ്വാസികള്‍ പങ്കെടുത്തു. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ ഇപ്പോള്‍ നിയമവിരുദ്ധമാണ്. ഈ നിയമം നീക്കണമെന്നാവശ്യപ്പെട്ടു വലിയ തോതിലുള്ള പ്രചാരണപരിപാടികള്‍ രാജ്യത്തു നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണു കത്തോലിക്കാസഭ ഭ്രൂണഹത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org