മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് കിരീടം

മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് കിരീടം

അങ്ങാടിപ്പുറം: പരിയാ പുരത്തു സമാപിച്ച മങ്കട ഉ പജില്ലാ കായികോത്സവ ത്തില്‍ എതിരാളികളെ ബ ഹുദൂരം പിന്നിലാക്കി 266 പോയിന്‍റോടെ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെ ക്കന്‍ഡറി സ്കൂള്‍ തുടര്‍ച്ച യായി നാലാം തവണയും കിരീടത്തില്‍ മുത്തമിട്ടു.160 പോയിന്‍റ് നേടി തിരൂര്‍ക്കാട് എ.എം.എച്ച്.എസ്.എസ്. രണ്ടും 116 പോയിന്‍റോടെ മങ്കട ഗവ. എച്ച്.എസ്.എസ്. മൂന്നും സ്ഥാനം നേടി. യു. പി. വിഭാഗത്തില്‍ ചെറുകുള മ്പ് കെ.എസ്.കെ.എം. യു.പി (40) ചാമ്പ്യന്മാരായി. കുറു വ എ.യു.പി. (34) രണ്ടും പ രിയാപുരം ഫാത്തിമ യു.പി (31) മൂന്നും സ്ഥാനം സ്വന്ത മാക്കി. എല്‍.പി. വിഭാഗ ത്തില്‍ 63 പോയിന്‍റ് നേടിയ കൊളത്തൂര്‍ എന്‍.എല്‍.പി. എസ്. ചാമ്പ്യന്മാരായി. വേ രുംപുലാക്കല്‍ എന്‍.സി.ടി. (19) രണ്ടാമതും തിരൂര്‍ക്കാട് എ.എം.എല്‍.പി (16) മൂന്നാമ തുമെത്തി. പി. അജയ്, എം. ആദിത്യ, കെ.പി. സുവര്‍ണ, ആന്‍ മേരി ജോസഫ് ടി. കെ. ഫര്‍ഹാന നസ്റിന്‍, കെ. ആദില്‍ ഷാന്‍ (എല്ലാ വരും പരിയാപുരം സെന്‍റ് മേരീസ്), സി. മുഹമ്മദ് ഷ ബീഹ് (തിരൂര്‍ക്കാട് എ.എം. എച്ച്.എസ്), കെ.എസ്. സൂര്യ (തരകന്‍, അങ്ങാടിപ്പുറം), നിലോഫല്‍ അസ്ലം (വേരും പുലാക്കല്‍ എന്‍.സി.ടി.), മിഥുന്‍ തോമസ് (പരിയാപു രം ഫാത്തിമ യു.പി.), എം. പി. മുഹമ്മദ് ജസീല്‍ (ചെറു കുളമ്പ് കെ.എസ്.കെ.എം. യു.പി.), കെ.ടി. ഷഫ്ന (കു റുവ എ.യു.പി), സി.എച്ച്. സി യാദ് (കാളാവ് ബി.ഇ.എം. എസ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തില്‍ പരിയാപു രം സെന്‍റ് മേരീസ് സ്കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കുത്തൂര്‍ സമ്മാനങ്ങള്‍ ന ല്കി. എഇഒ, ടി.വി. സോമ സുന്ദരന്‍ ആധ്യക്ഷ്യം വഹി ച്ചു. എച്ച്.എം. ഫോറം സെ ക്രട്ടറി പി. സെയ്തലവി, ഉപജില്ലാ കണ്‍വീനര്‍ സി. എച്ച്. ജാഫര്‍, പി.ടി.എ. പ്ര സിഡന്‍റുമാരായ ജോണി പു തുപ്പറമ്പില്‍ അബ്ദുള്‍ ബ ഷീര്‍ കിനാതിയില്‍ എന്നി വര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org