മദ്യശാലകളുടെ ദൂരപരിധി; സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നു മദ്യശാലകളുടെ ദൂരപരിധി ഇരുനൂറില്‍ നിന്ന് അമ്പതു മീറ്ററാക്കി കുറയ്ക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലിക്കലാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. ദൂരപരിധി ഇരുനൂറിലും മുകളിലാവണമെന്നതാണു സഭയുടെ നിലപാട്. മദ്യവര്‍ജ്ജനവും മദ്യവിരുദ്ധ ബോധവത്കരണവും പ്രോത്സാഹിപ്പിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍, മദ്യലഭ്യതയും മദ്യശാലകളും വര്‍ധിക്കാന്‍ ഇടയാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. മദ്യശാലകള്‍ക്ക് എവിടെയും പ്രവര്‍ത്തിക്കാമെന്ന സ്ഥിതിയുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. മദ്യത്തിന്‍റെ വ്യാപനം സമൂഹത്തിന്‍റെ പുരോഗതിക്കു തടസ്സമാണ്. പടിപടിയായി മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും വര്‍ധിക്കുന്ന നയങ്ങള്‍ തിരുത്തണം. മദ്യവ്യാപാരികളെ മറ്റു വരുമാന മാര്‍ഗങ്ങളിലേക്കു തിരിച്ചുവിടാനാണു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടത്.

മദ്യശാലകളുടെ ദൂരപരി ധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധമറിയിക്കും. സഭയിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ ബോധവത്കരണവും മദ്യത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളും തുടരുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org