മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി

മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി
Published on

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ റസ്സിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയും പാപ്പുവാ ന്യു ഗിനിയായുടെ അപ്പസ്തോലിക് നുണ്‍ഷ്യോയുമായി മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി. വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളുടെയും ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും മേലദ്ധ്യക്ഷന്‍മാരുടെയും വൈദിക സന്ന്യസ്ത അല്മായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടത്തപ്പെട്ട മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍ മ്മികത്വം വഹിച്ചു. ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മൈക്കിള്‍ ലൂയിസ് ഫിറ്റ്സ്ജെറാള്‍ഡും സി.ബി.സി.ഐ. സെക്രട്ടറി ജനറല്‍ റൈറ്റ്. റവ. ഡോ. തെയഡോര്‍ മസ്ക്കെരാനാസും സഹ കാര്‍മ്മികരായിരുന്നു. സി.ബി.സി.ഐ. പ്രസിഡന്‍റും സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. മെത്രാഭി ഷേക ചടങ്ങിനോടനുബന്ധിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ ഡോ. സൂസെപാക്യം എന്നി വര്‍ നവാഭിഷിക്തനായ ആര്‍ച്ചുബിഷപ്പിന് ആശംസകള്‍ അര്‍പ്പിച്ചു. മതനേതാക്കളും രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org