മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി സഹായമെത്രാന്‍

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി സഹായമെത്രാന്‍

ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് (ടോമി) തറയില്‍ നിയമിതനായി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സമാപിച്ച സീറോ മലബാര്‍ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ മെത്രാനെ നിയമിച്ചുകൊണ്ടുള്ള സ ഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്പന കാക്കനാടുള്ള മേജര്‍ ആര്‍ ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായില്‍ പ്രഖ്യാപിച്ചു. വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടുത്തി.
ചങ്ങനാശേരി മെത്രാപ്പോലീ ത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്‍റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇ ളയവനാണു 45 വയസ്സുകാരനായ ബി ഷപ് മാര്‍ തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്‍റ് ജോസഫ്സ് എല്‍പി സ്കൂ ളില്‍ പ്രാഥമികവിദ്യാഭ്യാസവും സേ ക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂ ളില്‍ ഹൈസ്കൂള്‍ പഠനവും എസ് ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തി യാക്കി. 1989-ല്‍ വൈദികപരിശീലന ത്തിനായി കുറിച്ചി മൈനര്‍ സെമിനാ രിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാ തൂര്‍ സെന്‍റ് തോമസ് അപ്പസ്തോ ലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും നടത്തി. 2000 ജനുവരി ഒന്നിന് ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹവികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്ട്രേ റ്ററായും ശുശ്രൂഷ ചെയ്തു. 2004-ല്‍ ഉപരിപഠനത്തിനു റോമിലേക്ക്. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടര്‍ന്ന് പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായി സേ വനം ചെയ്യുന്നതിനിടെയാണ് ഇടയ നിയോഗം.
ധ്യാനഗുരുവും മനഃശാസ്ത്രജ്ഞനുമാണു നിയു ക്ത മെത്രാന്‍. മനഃശാസ്ത്ര സംബന്ധമായ പുസ്തകങ്ങ ളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാള ത്തിനു പുറമേ ഇംഗ്ലീഷ്, ഇ റ്റാലിയന്‍, ജര്‍മന്‍, സ്പാനി ഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മാര്‍ തറയിലിന്‍റെ മെത്രാഭിഷേകം പുതുഞായര്‍ ദിനമായ ഏപ്രില്‍ 23-നു നടക്കും. മാര്‍ തറയിലിന്‍റെ നിയമനത്തോടുകൂടി സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. ഇവരില്‍ 17 പേര്‍ വിരമിച്ചവരും എട്ടു പേര്‍ സഹായമെത്രാന്മാരുമാണ്. സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകളാണുള്ളത് (ഇന്ത്യയില്‍ 29, വിദേശത്ത് മൂന്ന്) ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രി ട്ടണ്‍ എന്നിവയാണു വിദേശത്തുള്ള രൂപതകള്‍. കാനഡയില്‍ ഒരു അപ്പസ്തോലിക് എക്സാര്‍ക്കേറ്റും, ഇന്ത്യ, ന്യൂസിലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്റ്റോ ലിക് വിസിറ്റേഷനുകളും സഭയ്ക്കുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org