Latest News
|^| Home -> National -> മിഷനറികളുടെ ത്യാഗങ്ങളും സുകൃതങ്ങളും തലമുറകള്‍ക്കുള്ള പാഠങ്ങള്‍: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

മിഷനറികളുടെ ത്യാഗങ്ങളും സുകൃതങ്ങളും തലമുറകള്‍ക്കുള്ള പാഠങ്ങള്‍: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

Sathyadeepam

ഭാരതത്തിന്‍റെ അങ്ങോളമിങ്ങോളം മിഷനറിമാര്‍ നല്കുന്ന സേവനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും മാതൃകകള്‍ ശൂന്യതയില്‍ അവസാനിക്കുന്നില്ലെന്നും അത്തരം ജീവിതമാതൃകകള്‍ മനുഷ്യസമുദായ ത്തിന്‍റെ നന്മയുടെ സാന്നിധ്യങ്ങളായി ചരിത്രം രേഖപ്പെടുത്തുമെന്നും കര്‍ദിനാള്‍ ബസേലിയോസ് ക്ലീമി സ് കാതോലിക്കാ ബാവ പറഞ്ഞു. മിഷനറിമാര്‍ ഏറ്റെടുക്കുന്ന ത്യാഗവും അനുഷ്ഠിക്കുന്ന സുകൃതങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും തലമുറകള്‍ക്കുള്ള അതിജീവന പാഠങ്ങളാണ്. താ ത്കാലിക പ്രതിസന്ധികളില്‍ പതറാതെയും പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെയും സ്നേഹത്തിന്‍റെ മാര്‍ഗത്തിലൂടെ മുമ്പോട്ടു പോകാന്‍ കഴിയണം. ക്രിസ്തുസാക്ഷ്യത്തിന്‍റെ പ്രേഷിതപാതയില്‍ ജീവന്‍തന്നെയും സമര്‍പ്പിക്കാന്‍ സന്നദ്ധതയുള്ളവരാണ് മിഷനറിമാര്‍. ദൈവം തന്‍റെ ശക്തിയും സൗന്ദര്യവും പ്രകടിപ്പിക്കുന്നത് മറ്റെന്തിനെക്കാള്‍ ക്ഷമയിലും കാരുണ്യത്തിലുമാണ്. അപരനില്‍ ദൈവ ത്തിന്‍റെ മുഖം കാണാനും ദൈവസാന്നിധ്യത്തിനു ശുശ്രൂഷചെയ്യാനും മിഷനറിമാര്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തണം. പിഒസിയുടെ സുവര്‍ണജൂബിലി ആ ഘോഷങ്ങളുടെ ഭാഗമായി പിഒസിയില്‍ വച്ചു നടന്ന പ്രേഷിത സംഗമവും അഖിലേന്ത്യാ മിഷന്‍ പ്രദര്‍ശ നവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം.

കേരളസഭയുടെ പ്രേഷിതദൗത്യം കേരളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ലെന്നും ഭാരതസഭയു ടെ പ്രേഷിതരംഗത്തെ ചലനാത്മകവും ശക്തവുമാക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള മിഷനറിമാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെസിബി സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. എം. സൂസൈ പാക്യം പറഞ്ഞു. ‘സഭയുടെ ദൗത്യവും ശുശ്രൂഷാ ചൈതന്യവും’ എന്ന വിഷയം തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. ഇന്ത്യയിലെ പ്രേഷിതദൗത്യത്തെക്കുറിച്ചുള്ള രണ്ടാമത്തെ സെഷന്‍ ഗുവാഹത്തി ആര്‍ച്ച്ബിഷപ് എമിരിത്തൂസ് ഡോ. തോമസ് മേനാംപറമ്പില്‍ നയിച്ചു. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. എബ്രാഹം വിരുതുകുളങ്ങര അനുബന്ധ പ്രതികരണം നടത്തി. കിഴക്കന്‍ മേഖലയിലെ മിഷന്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ബുക്സര്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ കല്ലുപാറ, സിസ്റ്റര്‍ ലിസ സിഎച്ച്എഫ്, ഫാ. ജിബിന്‍ ആന്‍റണി ഒസിഡി, സിസ്റ്റര്‍ ലീല എഫ്സിസി എന്നിവര്‍ പങ്കെടുത്തു. ബാലസോര്‍ രൂപത ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം മോഡറേറ്ററായിരിന്നു. ഉത്തരേന്ത്യന്‍ മിഷനെ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഫാ. പ്രേം ആന്‍റണി ഐഎംഎസ്, ഡിഎം മദര്‍ ജനറല്‍ ജൈല്‍സ്, സിസ്റ്റര്‍ ആഗ്നസ് മാത്യു സിഎം.സി എന്നിവര്‍ പങ്കെടുത്തു. ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് മോഡറേറ്ററായിരുന്നു. കെസിബി സി വൈസ് പ്രസിഡന്‍റ് യൂഹാനോന്‍ മാര്‍ ക്രിസോ സ്റ്റം സ്വാഗതവും ഫാ. ജേക്കബ് മാത്യു തിരുവാലില്‍ ഒഐസി നന്ദിയും പറഞ്ഞു.

Leave a Comment

*
*