National
മുംബൈ ക്രൈസ്റ്റ് ദേവാലയത്തിന് യുനെസ്കോ അവാര്‍ഡ്
2017-ലെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെ സ്കോയുടെ ഏഷ്യാ പസിഫിക് അവാര്‍ഡിന് മുംബൈയിലെ ക്രൈ സ്റ്റ് ദേവാലയം തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തില്‍ യുനെസ്കോ നല്കുന്ന 16 അവാര്‍ഡുകളില്‍ ഏഴെണ്ണവും ഭാരതത്തിനാണ് ലഭിച്ചി രിക്കുന്നത്. പൈതൃക സംരക്ഷണ അവാര്‍ഡിന് ഇന്ത്യയിലെ മൂന്നു കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാലെണ്ണം പ്രത്യേക ബഹു മതിക്ക് അര്‍ഹത നേടി. മുംബൈ ബൈക്കുളയിലുള്ള ക്രൈസ്റ്റ് ദേവാ ലയത്തിനു പുറമെ, റോയല്‍ ബോംബെ ഓപ്പറ ഹൗസ്, തിരുച്ചിറപ്പി ള്ളിയിലെ രംഗനാഥസ്വാമി അമ്പലം എന്നിവയാണ് പൈതൃക സംര ക്ഷണത്തിനുള്ള അവാര്‍ഡുകള്‍ നേടിയത്.