മേരിവിജയം സാഹിത്യോത്സവവും അവാര്‍ഡ് സമര്‍പ്പണവും

മേരിവിജയം സാഹിത്യോത്സവവും അവാര്‍ഡ് സമര്‍പ്പണവും

തൃശൂര്‍: മേരിവിജയം മാസികയും സാഹിത്യസമിതിയും നടത്തിവരുന്ന സാഹിത്യോത്സവവും അവാര്‍ഡ് സമര്‍പ്പണവും സാഹിത്യഅക്കാദമി ഹാളില്‍ നടന്നു. അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ പോള്‍ അദ്ധ്യക്ഷത വഹിച്ചു.

എം.എം.ബി. ജനറാള്‍ ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴ സ മ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ പ്രഫ. എം.കെ. സാനു, ടി.എം. അബ്രാഹം, ഫാ. ജോര്‍ജ് കുറ്റിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേല്‍ എന്നിവര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

അലക്സാണ്ടര്‍ സാം, കെ.ഒ. ഫ്രാന്‍സിസ്, പ്രഫ. വി.പി. ജോണ്‍സ്, ബ്രദര്‍ ആന്‍റോ പുതിയടത്ത്, ജോയ് പോള്‍, കെ. ജോര്‍ജ് ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍വച്ച് സന്യാസ സഭകളുടെ അന്തര്‍ദേശീയസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴയെ എം.കെ. സാനു പൊന്നാട നല്‍കി ആദരിച്ചു.

രാവിലെ നടന്ന സമ്മേളനം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മതമൗലികവാദവും ദേശീയതയും എന്ന സെമിനാറില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പ്രഫ. കെ.പി. ശങ്കരന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഫ്രാങ്കോ ലൂവീസ്, ബ്രദര്‍ ജെയിംസ് കാരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ നിലകളില്‍ അംഗീകാരം നേടിയ മാര്‍ അപ്രേം, ഫാ.ഡേവിസ് ചിറമ്മല്‍, പ്രഫ. വി.ജി. തമ്പി എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. ഡേവിസ് കണ്ണനായ്ക്കല്‍, പ്രഫ. കെ.എം.ഫ്രാന്‍സിസ്, ബേബി മൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org