യൂറോപ്പില്‍ സമാധാനം ഉറപ്പാക്കണമെന്നു മാര്‍പാപ്പ

യൂറോപ്പില്‍ സമാധാനം ഉറപ്പാക്കണമെന്നു മാര്‍പാപ്പ

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാനുള്ള ബ്രി ട്ടനിലെ ഹിതപരിശോധനാഫലം വലിയ ഉത്തരവാദിത്വമാണ് അധികാരികളില്‍ ഏല്‍പിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ബ്രിട്ടനിലെ ജനങ്ങളുടെ ക്ഷേമ വും യൂറോപ്യന്‍ വന്‍കരയുടെ സമാധാനപരമായ സഹവര്‍ ത്തിത്വവും ഉറപ്പാക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഹിതമാണു വോട്ടെടുപ്പു വെളിപ്പെടുത്തുന്നതെന്നായിരുന്നു മാര്‍പാപ്പയുടെ ബ്രെക്സിറ്റ് ഫലത്തോടുള്ള ആദ്യ ത്തെ പ്രതികരണം. അര്‍മീനിയന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ വിമാനത്തില്‍ നടത്തിയ മാധ്യമസമ്മേളനത്തിലായിരുന്നു മാര്‍പാപ്പയുടെ അഭിപ്രായപ്രകടനം. കൊളംബിയായിലെ 50 വര്‍ഷം നീണ്ട സംഘര്‍ഷത്തിനറുതി വരുത്താനുപകരിക്കുന്ന സമാധാന ഉടമ്പടിയുടെ രൂപീകരണത്തില്‍ മാര്‍പാപ്പ സന്തോഷം പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org