ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ ഗവേഷണ സെമിനാര്‍

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ ഗവേഷണ സെമിനാര്‍

സഭാജീവിതത്തിന്‍റെ എല്ലാ തലങ്ങളും ആധ്യാത്മികതയില്‍ പുനര വലോകനം ചെയ്യപ്പെടണമെന്നു  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.  സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും എന്ന വിഷയത്തില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ആര്‍സി) 52-ാമത് ഗവേഷണ സെ മിനാറില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. സീറോ മലബാര്‍ സഭയുടെ തനതായ പാരമ്പര്യങ്ങളും തനിമയും ശക്തമായ ആധ്യാത്മിക അടിത്തറയില്‍ നിന്നു രൂപമെടു ത്തിട്ടുള്ളതാണ്.  സഭയുടെ പാരമ്പര്യങ്ങളും തനിമയും നിലനിര്‍ത്തി യഥാര്‍ഥ ക്രൈസ്തവസാക്ഷ്യത്തിലുള്ള വിശ്വാസജീവിതമാണ് സഭڅ സഭാംഗങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. ആധ്യാത്മിക അടിത്തറയും ശക്തിയും ഹൃദയത്തിലേറ്റിയാവണം നമ്മുടെ വിശ്വാസയാത്രയെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിപ്പിച്ചു.   എല്‍ആര്‍സി ചെയര്‍ മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, എല്‍ആര്‍സി എക്സിക്യുട്ടീവ് ഡയ റക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, സെക്രട്ടറി സിസ്റ്റര്‍ മെറീന എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org