വിദ്യാര്‍ത്ഥി സമരങ്ങളുടെ അക്രമമുഖം സംസ്കാര ശൂന്യത: കേരള കാത്തലിക് ഫെഡറേഷന്‍

Published on

വിദ്യാര്‍ത്ഥി സമരങ്ങളിലെ അക്രമമാര്‍ഗം അപലപനീയവും സംസ്കാര ശൂന്യവുമാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പൊതുമുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിച്ചുതകര്‍ക്കുന്നത് സമരത്തിന് ശക്തിപകരുന്നതല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലുണ്ടാകുന്ന വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. എന്നാല്‍ അതിനുവേണ്ടി അക്രമമാര്‍ഗം പ്രോത്സാഹിപ്പിക്കരുതെന്നും കെസിഎഫ് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കണ്ണൂരിലെ തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി.
കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് യോഗം ഉദ്ഘാടനം ചെയ്തു. കെസിഎഫ് പ്രസിഡന്‍റ് ഷാജി ജോര്‍ജ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി മോണ്‍സണ്‍ കെ. മാത്യു, ഫാ. ജോണ്‍ തുണ്ടിയില്‍ ഭാരവഹികളാ യ ഡോ. ജോസുകുട്ടി ഒഴുകയില്‍, പി.കെ. ജോസഫ്, മൈക്കിള്‍ പി. ജോണ്‍, ടോമിച്ചന്‍ അയര്‍കുളങ്ങര, പ്രഷീല ബാബു, ജോസ് മൂലയില്‍, ബാബു മാത്യു, തോമസ് ചെറിയാന്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org