വിദ്യാര്‍ത്ഥി സമൂഹം ലഹരി വസ്തുക്കളോട് “നോ” പറയണം: ഋഷിരാജ് സിംഗ്

വിദ്യാര്‍ത്ഥി സമൂഹം ലഹരി വസ്തുക്കളോട് “നോ” പറയണം: ഋഷിരാജ് സിംഗ്

കൈപ്പുഴ: സ്കൂള്‍ കോളജ് പരിസരങ്ങളിലെ ലഹരി ഉപയോഗം കൂടി വരികയാണെന്നും രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്വത്തോടെ ശ്രദ്ധിച്ചാല്‍ ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ മാറ്റം തിരിച്ചറിയാന്‍ കഴിയുമെന്നും വിദ്യാര്‍ത്ഥി സമൂഹം ലഹരി വസ്തുക്കളോട് "നോ" പറയാന്‍ തയ്യാറാകണമെന്നും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാ നസര്‍ക്കാരിന്‍റെ പൂര്‍ണ ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴ സെന്‍റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് പ്രാലേല്‍, പഞ്ചായത്ത് പ്രസിഡന്‍റ് മിനി കുഞ്ഞുമോന്‍, പി.ടി.എ. പ്രസിഡന്‍റ് സണ്ണി വെട്ടിക്കാട്ട്, പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, ഹെഡ്മാസ്റ്റര്‍ സ്റ്റീഫന്‍ കെ.യു, സ്കൂള്‍ പി.ആര്‍.ഒ. സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org