വിധവകളുടെ ക്ഷേമത്തിനു കൂട്ടായ പരിശ്രമം വേണം മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അകാലത്തില്‍ വിധവകളാകുന്നവരുടെ ക്ഷേ മവും സംരക്ഷണവും ഉറപ്പുവരുത്തുവാന്‍ ഗവണ്‍മെന്‍റിന്‍റെയും സമുദായ സംഘടനകളുടെയും പൊതുസമൂഹത്തിന്‍റെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് കോട്ടയം അതിരൂപതാ മെ ത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ വനിതാസംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍റെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിധ വാസംഗമം ഉദ്ഘാടനം ചെ യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് പ്രൊഫ. ഡെയ്സി ജോസ് പച്ചിക്കര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. കേരള സംസ്ഥാന ന്യൂനപ ക്ഷ ഡെവലപ്പ്മെന്‍റ് ഫിനാന്‍ സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രൊഫ. മോനമ്മ കോ ക്കാട് വിധവകള്‍ക്കായുള്ള വിവിധ ഗവണ്‍മെന്‍റ് ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, കെ.സി.ഡബ്ല്യു.എ ഭാരവാഹികളായ അന്നമ്മജോണ്‍, ബീന രാജു, ജയ്സി ജേക്കബ് എ ന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org